ഇവര്‍ വിവാഹിതരായാല്‍…? ചാര്‍മിയെ കെട്ടാന്‍ സമ്മതമെന്ന് തൃഷ

0

തെന്നിന്ത്യയിലെ മികച്ച നടിമാരായ തൃഷയും ചാര്‍മിയും തമ്മിലുള്ള സൗഹൃദബന്ധമാണ് സോഷ്യല്‍മീഡിയാ ഗോസിപ്പുകള്‍ക്ക് ചാകരയാകുന്നത്.

ഇരുവരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് ചാര്‍മിയാണ് ട്വിറ്ററില്‍ കുറിച്ചത്. തൃഷയ്ക്ക് ജന്‍മദിനാശംസ നേരുന്ന കുറിപ്പാണ് വൈറലായത്. നമ്മുക്ക് വിവാഹിതരായാലോ എന്ന ചോദ്യമാണ് ആരാധകരെ ഞെട്ടിച്ചത്. അതിന് ഞാനെന്നേ സമ്മളം മൂളി എന്ന തൃഷയുടെ മറുപടിയും വന്നതോടെ ഗോസിപ്പുകള്‍ക്ക് തീപിടിക്കുകയാണ്.

‘ പ്രിയേ, എന്നും എക്കാലവും നിന്നെ ഞാന്‍ പ്രണയിക്കുന്നു, നീ വിവാഹ അഭ്യര്‍ത്ഥന സ്വീകരിക്കും എന്ന കാത്തിരിപ്പില്‍ ആണ് ഞാന്‍, നമുക്ക് വിവാഹം കഴിക്കാം, ഇപ്പോള്‍ നിയമം അത് അനുവദിച്ചു തരുന്നുണ്ടല്ലോ എന്നാണ് ചാര്‍മി കുറിച്ചത്.
‘ഞാന്‍ സമ്മതം അറിയിച്ചു കഴിഞ്ഞല്ലോ’ എന്ന തൃഷയുടെ മറുപടിയും വന്നതോടെ സംഗതി കളിയാണോ കാര്യമാണോ എന്നറിയാതെ കുഴങ്ങുകയാണ് ആരാധകര്‍.

എന്നാല്‍ സൗഹൃദസംഭാഷണത്തെ ദുര്‍വ്യാഖ്യാനം ചെയ്യരുതെന്ന് ആവ്യെപ്പെടുന്നവരുമുണ്ട്. ഇവര്‍ വിവാഹിതരായാല്‍ എന്താണ് കുഴപ്പമെന്ന് ചോദിച്ച് ഇക്കാര്യം സ്വാഗതം ചെയ്യുന്നവരും കുറവല്ല.

LEAVE A REPLY

Please enter your comment!
Please enter your name here