യൂറോപ്പിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന തുര്‍ക്കിയിലേക്ക് യാത്രപോയിരിക്കയാണ് നടന്‍ ടൊവീനോ തോമസ്. ഷൂട്ടിങ്ങ് ഇടവേളകളില്‍ കുടുംബത്തോടൊപ്പം യാത്രകള്‍ നടത്താറാണ് െടാവീനോയുടെ പതിവ്. യാത്രാവിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാനും താരം മടിക്കാറില്ല.

അടുത്തിടെ ടൊവീനോ സന്ദര്‍ശിച്ചരാജ്യമാണ് തുര്‍ക്കി. ഇസ്താംബൂളിലൊക്കെ കറങ്ങിയ ടൊവീനോ പരമ്പരാഗത തുര്‍ക്കിവേഷമിട്ട് കുടുംബസമേതം എടുത്ത ഫോട്ടോയാണ് ആരാധകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ടത്.ഒരു രാജാപ്പാട്ട് ഫോട്ടോഷൂട്ട് എന്നാണ് ടൊവീനോ ആ ചിത്രത്തെ വിശേഷിച്ചത്. അലാവുദ്ദീന്‍ ഫാമിലി എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്.

LEAVE A REPLY

Please enter your comment!
Please enter your name here