വ്യാജവാര്‍ത്തകള്‍ വരുന്നതിനെതിരേ ശക്തമായി പ്രതിഷേധിച്ചിട്ടുള്ള നടനാണ് ടൊവീനോ തോമസ്. അടുത്തിടെ നടന്ന ഒരഭിമുഖത്തില്‍ തന്നെക്കുറിച്ച് പരക്കുന്ന മറ്റൊരു ഗോസിപ്പിനെക്കുറിച്ചാണ് ടൊവീനോ പ്രതികരിച്ചത്.

2022 വരെയുള്ള സിനിമകള്‍ ഉറപ്പിച്ചിട്ടുണ്ടെന്നും ടൊവീനോ തോമസ് നല്ല തിരക്കിലാണെന്നുമുള്ള പ്രചരണങ്ങള്‍ ഉണ്ട്. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ എങ്ങനെ വരുന്നൂവെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കുറച്ചു സിനിമകള്‍ പറഞ്ഞു വെച്ചിട്ടുണ്ട്. എന്നാല്‍ താനിപ്പോഴും കഥകള്‍ കേള്‍ക്കുന്നുണ്ട്. എനിക്കു പറ്റിയ കഥയാണെങ്കില്‍ അതെന്നില്‍ വന്നു ചേരുമെന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്നും വ്യാജപ്രചരണങ്ങളെ ഓര്‍മ്മിപ്പിച്ച് ടൊവീനോ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here