പ്രശസ്തി നോക്കി 1000 മുതല്‍ 10,000 ഡോളര്‍വരെ, നടിമാരുടെ പെണ്‍വാണിഭം തെലുങ്കിനു പുറത്തേക്കും, വിമാനം കയറലുകള്‍ ചര്‍ച്ചയാകുന്നു…

0

‘… വിസയും മറ്റെല്ലാ സൗകര്യങ്ങളും അവര്‍ ഒരുക്കും. നടിമാരുടെ പ്രശസ്തിക്കനുസരിച്ച് ആയിരം മുതല്‍ പതിനായിരം ഡോളര്‍വരെ നല്‍കും…’ കാസ്റ്റിംഗ് കൗച്ച് ആരോപണങ്ങളിലൂടെ തെലുങ്ക് സിനിമയില്‍ വിവാദം സൃഷ്ടിച്ച ലൈംഗികത അമേരിക്കയിലെ നടിമാരുടെ പെണ്‍വാണിഭത്തോടെ കൂടുതല്‍ സങ്കീര്‍ണമായി. പേരിനൊരു പരിപാടിയുമായി രാജ്യത്തിനു പുറത്തേക്ക് പറക്കുന്ന ‘നടിമാര്‍’ തെലുങ്കിനു പുറത്തും ചര്‍ച്ചയായി തുടങ്ങി.

തെലിങ്ക് സിനിമയിലെ ലൈംഗിക ചൂഷണം അവസാനിപ്പിക്കാന്‍ വേറിട്ട ഒരു പ്രതിഷേധമാണ് നടി ശ്രീ റെഡ്ഡി തെരഞ്ഞെടുത്തത്. ഹൈദ്രാബാദിലെ തെലുങ്ക് ഫിലിം ചേമ്പറിനു മുമ്പില്‍ അര്‍ദ്ധനഗ്നയായി കുത്തിയിരുന്നു. സിനിമയില്‍ അവസരം ലഭിക്കണമെങ്കില്‍ നഗ്നചിത്രം അയക്കാന്‍ സംവിധായകരും നിര്‍മ്മാതാക്കളും നിര്‍ദേശിച്ചുവെന്നും അതു ചെയ്തിട്ടും അവസരം ലഭിച്ചില്ലെന്നും നടി പറയുന്നു. മൂന്നു സിനിമകളിലും അഭിനയിച്ചിട്ടും അംഗത്വം നല്‍കാത്ത മൂവി ആര്‍ട്ടിസ്റ്റ് അസോസിയേഷനെതിരെയും നടി വിമര്‍ശനം ഉന്നയിച്ചു. കാസ്റ്റിംഗ് കൗച്ചിന് നിര്‍ബന്ധിക്കുന്ന സംവിധായകരുടെയും നിര്‍മ്മാതാക്കളുടെയും വിവരങ്ങള്‍ ഒന്നൊന്നായി പുറത്തുവിടുമെന്ന് നേരത്തെ നടി സമൂഹ മാധ്യമങ്ങളില്‍ വ്യക്തമാക്കിയിട്ടുമുള്ളതാണ്. ശ്രീയുടെ ചുവടു പിടിച്ച് നടിമാരുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സെക് റാക്കറ്റ് വിവാദം കൂടി എത്തുന്നത്.

വിദേശ സ്‌റ്റേജ് ഷോയുടെ പേരില്‍ നടിമാരെ വിളിച്ചു വരുത്തുകയും വിദേശികള്‍ക്ക് ലൈംഗിക വ്യപാരത്തിന് അവസരം സൃഷ്ടിക്കുകയും ചെയ്ത റാക്കറ്റിലെ കണ്ണികളായ ഇന്ത്യന്‍ വംശജനായ ശ്രീരാജെന്ന മൊഗുഡുമിടി കിഷനും ഭാര്യ ചന്ദ്രയും കഴിഞ്ഞ വര്‍ഷം ചിക്കാഗോയില്‍ പിടിയിലായിരുന്നു. കഴിഞ്ഞ ദിവസം ഇവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. കഴിഞ്ഞ നവംബര്‍ 20ന് സതേണ്‍ കാലിഫോര്‍ണിയയില്‍ തെലുങ്ക് അസോസിയേഷന്റെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഒരു നടിയെ രണ്ടു ദിവസം കഴിഞ്ഞ് ചിക്കാഗോയില്‍ എത്തിയത് എമിഗ്രേഷന്‍ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്നാണ് സംഘം കുടുങ്ങിയത്. പെണ്‍വാണിഭത്തിന് ഉപയോഗിച്ചിരുന്ന നടിമാരുടെ വിവരങ്ങള്‍ ചന്ദ്രയുടെ ഡയറിയില്‍ നിന്നും ശ്രീരാജ് രഹസ്യമായി സൂക്ഷിച്ച വീഡിയോകളില്‍ നിന്നും കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ തെലുങ്കു സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് വിവാദം പുതിയ തലങ്ങളിലേക്ക് കടക്കുകയും ചെയ്തു.

ഇവരുടെ കോഡിറ്റേറ്റര്‍മാര്‍ ബന്ധപ്പെട്ടിരുന്നതു തുറന്നുപറഞ്ഞ് നടിമാരും രംഗത്തെത്തുക കൂടി ചെയ്തതോടെ വിവാദം കൊഴുത്തു. പ്രധാനമായും സി, ഡി ഗ്രേഡിലുള്ള ആര്‍ട്ടിസ്റ്റുകളാണ് ഇവരുടെ വലയില്‍ കുടുങ്ങുന്നതെന്ന് പരസ്യപ്രതികരണത്തിനു തയാറായിട്ടുള്ള നടിമാര്‍ പറയുന്നു. ചിലര്‍ ഡാന്‍സ് പരിപാടികള്‍ക്കായി എത്തി ഇവരോട് സഹകരിക്കേണ്ട ഗതികേടിലേക്ക് വരുന്നു. പരസ്പര ധാരണയില്‍ പണത്തിനായി സഹകരിക്കുന്നവരും ഉണ്ടാകാമെന്ന് നടിമാര്‍ തന്നെ പറഞ്ഞുവയ്ക്കുന്നു.

ഒട്ടേറെ നടിമാര്‍ അമേരിക്കയില്‍ കുടുങ്ങിയ സെക്‌സ് റാക്കറ്റില്‍ കണ്ണികളാണെന്ന വിവരം കൂടി പുറത്തുവന്നതോടെ ചര്‍ച്ചകള്‍ തെലിങ്ക് സിനിമാ മേഖലയ്ക്ക് പുറത്തേക്കും വ്യാപിച്ചു തുടങ്ങി. തെലുങ്ക്, കന്നട, തമിഴ് സിനിമാ മേഖലകളില്‍ നിന്നായി അഞ്ചോളം പ്രമുഖ നടിമാര്‍ പങ്കാളികളായിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം. രണ്ടു പ്രമുഖ നടിമാര്‍ ചൈന്നെ, ബാംഗ്ലൂര്‍ കേന്ദ്രീകരിച്ചുള്ളവരാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. ഇതോടെ, കൂടുതല്‍ സംസ്ഥാനങ്ങളിലെ നടിമാരുടെ അമേരിക്കന്‍ യാത്രകളും ചര്‍ച്ചയാവുകയാണ്. പേരില്‍ മാത്രം ഒതുങ്ങുന്ന സംഘടനകള്‍ക്കുവേണ്ടി വിമാനം കയറുന്നത് മിക്ക സംസ്ഥാനങ്ങളിലെ സിനിമാ മേഖലകളിലും നടക്കുന്നുണ്ടെന്നാണ് വിവരം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here