300 കോടി; സല്‍മാനെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളെ….

0

ബോളിവുഡില്‍ മുന്നൂറുകോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന ഏറ്റവും കുടുതല്‍ ചിത്രങ്ങളിലെ നായകനെന്ന റെക്കോഡ് സല്‍മാന്‍ഖാന് സ്വന്തം. സല്‍മാനും കത്രീനയും അഭിനയിച്ച ‘ടൈഗര്‍ സിന്ദാ ഹെ’ എന്ന പുതുചിത്രം 331.75 കോടി കളക്ഷന്‍ നേടി കുതിക്കുകയാണ്. ഡിസംബര്‍ 22 ന് റിലീസായ ചിത്രം ഒരുമാസം പിന്നിട്ടപ്പോഴാണ് 331 കോടിയെന്ന പുതിയ കണക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. സല്‍മാനും അത്രീനയും അഭിനയിച്ച ‘ഏക് ദാ ടൈഗറി’ന്റെ തുടര്‍ച്ചയാണ് ‘ടൈഗര്‍ സിന്ദാ ഹെ’. ഇറാഖില്‍ കുടുങ്ങിയ നഴ്‌സുമാരെ രക്ഷിക്കുന്ന കഥയാണ് ചിത്രം പറയുന്നത്. 210 കോടിയായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണചെലവ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here