മറക്കാനാകാത്ത ശ്രീദേവീച്ചിത്രങ്ങള്‍

0

ഇന്ത്യന്‍ സിനിമയിലെ നിത്യസുന്ദരിയായ ശ്രീദേവിയുടെ അപ്രതീക്ഷത മരണത്തിന്റെ ഞെട്ടലിലാണ് ആരാധകര്‍. ശ്രീദേവിയെ സംബന്ധിച്ച വാര്‍ത്തകളും ജീവിതവും സിനിമാഗാനങ്ങളും ഗൂഗിളില്‍ പരതുകയാണ് വെബ്‌ലോകം. താരത്തിന്റെ അഭിനയപ്രതിഭകൊണ്ട് അടയാളപ്പെടുത്തിയ ചില സിനിമകള്‍ മാത്രം ഓര്‍മ്മപ്പെടുത്തുകയാണിവിടെ.

1969 തുണൈവന്‍

ശ്രീദേവിക്ക് ആറുവയസുള്ളപ്പോഴാണ് തുണൈവന്‍ എന്ന തമിഴ്ച്ചിത്രത്തില്‍ ബാലതാരമായി അഭിനയിക്കുന്നത്. എം.എ. തിരുമുഖം സംവിധാനം ചെയ്ത ഭക്തചിത്രത്തില്‍ ബാലമുരുകനായാണ് ശ്രീദേവി വേഷമിട്ടത്.

1982 മൂന്നാംപിറൈ

കമല്‍ഹാസനും ശ്രീദേവിയും അഭിനയിച്ചുതകര്‍ത്ത മൂന്നാംപിറൈ ഇന്നും പ്രേക്ഷകരെ കീഴടക്കുന്ന ചിത്രങ്ങളിലൊന്നാണ്. ബാലുമഹേന്ദ്ര സംവിധാനം ചെയ്ത ചിത്രം 1982 ഫെബ്രുവരി 19നാണ് റിലീസായത്. മികച്ച നടനുള്ള ദേശീയഅംഗീകാരം കമല്‍ഹാസന്‍ നേടിയെങ്കിലും ശ്രീദേവിയുടെ ‘ഭാഗ്യലക്ഷ്മി’ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് എളുപ്പം മറക്കാനാകുന്നതല്ല. സൂപ്പര്‍ഹിറ്റായ ചിത്രം ഹിന്ദിയിലേക്കും മൊഴിമാറ്റം നടത്തിയിരുന്നു.

1983 ഹിമ്മദ്‌വാല

ഹിന്ദി സിനിമയില്‍ ശ്രീദേവി ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത് 1983ല്‍ പുറത്തിറങ്ങിയ ഹിമ്മദ്‌വാല എന്ന ചിത്രത്തോടെയാണ്. നായകനായ ജിതേന്ദ്രക്കൊപ്പം സ്‌ക്രീനില്‍ നിറഞ്ഞ ശ്രീദേവിയുടെ സൗന്ദര്യത്തില്‍ ഹിന്ദിആരാധകരും വീണു. ”നയനോം മെ സപ്‌ന…സപ്‌നോം മെ സജ്‌നാ…” എന്ന ഗാനരംഗം ഇന്നും ആരാധകര്‍ കൈവിട്ടിട്ടില്ല. 2013ല്‍ ഇതേപേരില്‍ അജയ്‌ദേവ്ഗണ്‍തമന്ന ജോടികള്‍ ഒന്നിച്ച ചിത്രത്തിലും ഈ ഗാനം ഉള്‍പ്പെടുത്തിയിരുന്നു.

1986 നാഗിന

ഇന്ത്യന്‍ സിനിമയില്‍ നായികമാര്‍ക്ക് പ്രാധാന്യം നേടിക്കൊടുക്കുന്‌നതിനിടയാക്കിയ ചിത്രമായിരുന്നു 1986ലെ നാഗിന. ഹര്‍മേഷ് മല്‍ഹോത്ര സംവിധാനം ചെയ്ത ചിത്രത്തില്‍ നായകനായ ഋഷികപൂറിനേക്കാള്‍ പ്രാധന്യമുള്ള വേഷമാണ് ശ്രീദേവിക്ക് ലഭിച്ചത്. മികച്ച പ്രകടനത്തിലൂടെ രജനി എന്ന കഥാപാത്രത്തെ അനശ്വരമാക്കിത്തീര്‍ത്തു ശ്രീദേവി. അക്കൊല്ലത്തെ ഏറ്റവും വലിയ പണംവാരിപ്പടങ്ങളിലൊന്നായിരുന്നു നാഗിന. ” മേ തേരി ദുശ്മന്‍…” എന്ന ഗാനവും ശ്രീദേവിയുടെ അഭിനയപ്രതിഭയുടെ മാറ്റുരയ്ക്കുന്നതായി.

1987 മിസ്റ്റര്‍ ഇന്ത്യ

അനില്‍കപൂര്‍അമിലേഷ്പുരി ശ്രീദേവീ ത്രയങ്ങളുടെ പേരില്‍ അറിയപ്പെടുന്ന ചിത്രമാണ് 1987ലെ മിസ്റ്റര്‍ ഇന്ത്യ. അപ്രത്യക്ഷനാകുന്ന നായകനെ സഹായിക്കുന്ന റിപ്പോര്‍ട്ടറുടെ റോളില്‍ തിളങ്ങിയ ശ്രീവിദ്യ ഹിന്ദിസിനിമാലോകത്തെ ഒഴിവാക്കാനാവാത്ത സാന്നിധ്യമായിത്തീര്‍ന്നു. സൂപ്പര്‍ഹിറ്റ് ഗാനങ്ങളും ചിത്രത്തിന്റെ ഹൈശെലറ്റായിരുന്നു. ശ്രീദേവിയുടെ തകര്‍പ്പന്‍പ്രകടനംകൊണ്ട് ശ്രദ്ധേയമായ ”ഹവാ ഹവായ്…” ഗാനം ഇന്നും ആരാധകഹൃദയത്തില്‍ മുഴങ്ങും.

1991 ലംഹേ

ശ്രീദേവി അമ്മയായും മകളായും ഡബിള്‍റോളിലെത്തിയ ചിത്രമായിരുന്നു 1991ലെ ലംഹേ. യഷ്‌ചോപ്ര സംവിധാനം ചെയ്ത ചിത്രത്തില്‍ അനില്‍കപൂറായിരുന്നു നായകന്‍. 2013 ല്‍ ഇന്ത്യന്‍സിനിമയുടെ നൂറുവര്‍ഷം ആഘോഷിച്ചവേളയില്‍ മികച്ച 10 റൊമാന്റിക് ചിത്രങ്ങളിലൊന്നായി ഈ ചിത്രവും തെരഞ്ഞെടുത്തിരുന്നു.

« 1 of 5 »

1992 ക്ഷണ ക്ഷണം

രാംഗോപാല്‍ വര്‍മ്മയുടെ ‘ക്ഷണ ക്ഷണം’ എന്ന തെലുങ്ക് ചിത്രത്തില്‍ വെങ്കിടേഷിനൊപ്പം ജോടിയായത് ശ്രീദേവിയായിരുന്നു. തെലുങ്ക് റോഡ് മൂവി ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ മോഷ്ടാവായാണ് ശ്രീദേവി പ്ര ത്യക്ഷപ്പെട്ടത്. തെലുങ്കിലെ മികച്ച നടിക്കുള്ള പുരസ്‌കാരം ശ്രീദേവിക്ക് നേടിക്കൊടുത്ത ചിത്രം കൂടിയാണത്.

1996 ദേവരാഗം

ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞെങ്കിലും മികച്ച ഗാനങ്ങള്‍കൊണ്ട് ശ്രദ്ധേമായിരുന്നു 1996ല്‍ പുറത്തിറങ്ങിയ ഭരതന്‍ ചിത്രം ദേവരാഗം. അരവിന്ദസ്വാമിയുടെ ജോഡിയായെത്തിയ ശ്രീദേവിയുടെ ആകര്‍ഷകസൗന്ദര്യം നിറഞ്ഞ ഗാനങ്ങള്‍ ഇന്നും മലയാളികള്‍ക്ക് പ്രിയങ്കരമാണ്.

2012 ഇംഗ്ലീഷ് വിംഗ്ലീഷ്

നീണ്ട ഇടവേളയ്ക്ക് ശേഷം ശ്രീദേവിയുടെ തിരിച്ചുവരവിന് കളമൊരുക്കിയ ചിത്രമായിരുന്നു ഇംഗ്ലീഷ് വിംഗ്ലീഷ്. 11 കോടി നിര്‍മ്മാണച്ചെലവുണ്ടായിരുന്ന ചിത്രം 78 കോടിയാണ് നേടിയത്. ശ്രീദേവിയെന്ന താരത്തിന്റെ അസാമാന്യപ്രകടനമായിരുന്നു ചിത്രത്തിന്റെ െൈഹെലറ്റ്.

തെന്നിന്ത്യയിലും ഹിന്ദിയിലും ഒരേസമയം നായികപ്പട്ടം ചൂടിയ ശ്രീദേവിയുടെ മികച്ച അനേകം ചിത്രങ്ങള്‍ ഇനിയുമേറെയാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here