നഗ്നയായി അഭിനയിച്ചെന്ന് ആരോപണം: തമിഴ്‌നടിക്ക് ഭീഷണി

0
ഒരാഴ്ചയ്ക്ക് മുമ്പാണ് ‘18.5.2009’ എന്ന തമിഴ്ചിത്രത്തിന്റെ ആദ്യടീസര്‍ യുട്യൂബില്‍ പുറത്തിറങ്ങിയത്. ഇളയരാജയുടെ സംഭാഷണമടങ്ങിയ ടീസറായിരുന്നു. തമിഴ് പുലികളുടെ സംഘടനയായ എല്‍.ടി.ടി.ഇയെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന്റെ ട്രെയിലറും നാലുദിവസംമുമ്പാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
ശ്രീലങ്കയില്‍ തമിഴ്‌വംശജര്‍ നേരിട്ട കൊടിയപീഡനങ്ങള്‍ ചിത്രീകരിച്ചതാണ് ‘18.5.2009’. ഇവ ശ്രദ്ധിക്കപ്പെട്ടതോടെയാണ് നഗ്‌നയായി അഭിനയിച്ചെന്നാരോപിച്ച് നായിക നടിക്കെതിരേ ഭീഷണിയുയര്‍ന്നത്. പുതുമുഖ നടി റഫിയ ബാനുവിന് നിരവധി ഭീഷണിഫോണ്‍കോളുകളാണ് എത്തിയത്.
മെയ് 14 ന് തന്നെ വധിക്കുമെന്നായിരുന്നു ഭീഷണി. ഇതുസംബന്ധിച്ച് നടി ചെന്നൈ സിറ്റി പോലീസിന് നല്‍കിയ പരാതിയിട്ടുണ്ട്. തനിക്കും അമ്മയ്ക്കും വേണ്ട സംരക്ഷണം നല്‍കണമെന്നാണ് വടപളനിയിലെ വാടക വീട്ടില്‍ അമ്മയോടൊപ്പം കഴിയുന്ന നടി ആവശ്യപ്പെടുന്നത്. സിനിമ പുറത്തിറങ്ങിയാല്‍ കൊന്നുകളയുമെന്നും ഭീഷണിയുണ്ട്.
‘18.5.2009’ ഇളയരാജ പാടിയ ഒരു പാട്ടുമുണ്ട്. ശ്രീലങ്കന്‍ പട്ടാളക്കാര്‍ തമിഴ്‌വംശജരെ കൊന്നൊടുക്കിയ യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയ ചിത്രം കെ.ഗണേശനാണ് സംവിധാനം ചെയ്തത്.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here