ഓട്ടപ്പാത്രം പ്രാന്തങ്കണ്ടലില്‍ വീണു തൊട്ടപ്പന്‍ തൊട്ടത് ട്രോളന്മാര്‍ കണ്ടെത്തി

0

സിനിമാ കോമഡികളില്‍ എക്കാലത്തും ആസ്വദിക്കപ്പെടുന്ന രംഗമാണ് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കിന്നാരം എന്ന ചിത്രത്തിലെ ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച ഗാനശകലം. ”ഓട്ടപ്പാത്രത്തില്‍ ഞണ്ടുവീണാല്‍ ലൊടലൊടലൊടല്…മഴപെയ്ത് വെള്ളം വീണാല്‍ ജലജലജലജ….”

1983 ല്‍ റിലീസായ ചിത്രത്തിലെ രംഗമാണെങ്കിലും ‘ഓട്ടപ്പാത്ര’ത്തിനോട് സാമ്യമുള്ള ഒരു പാട്ട് കണ്ടെത്തിയിരിക്കയാണ് ട്രോളന്മാര്‍. കഴിഞ്ഞയാഴ്ച റിലീസ് ചെയ്ത വിനായകന്റെ തൊട്ടപ്പന്‍ എന്ന സിനിമയിലെ ”പ്രാന്തങ്കണ്ടലില്‍ കീഴെവച്ചല്ലേ പണ്ടു നുമ്മ കണ്ടത്” എന്ന പാട്ടാണ് പെട്ടുപോയത്. ഓട്ടപ്പാത്രവുമായി നല്ല സാമ്യമുണ്ടെന്ന് കേള്‍ക്കുന്നവര്‍ സമ്മതിക്കുന്നുണ്ട്. ലീലാ എന്‍. ഗീരീഷ് കുട്ടനാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ഈ ഗാനത്തിനുവേണ്ടി മികച്ച വരികളാണ് അന്‍വര്‍ അലി രചിച്ചിരിക്കുന്നതെങ്കിലും ‘ഓട്ടപ്പാത്ര’ത്തില്‍ വീണതോടെ വിവാദച്ചിരിയില്‍ പെട്ടുപോയെന്നു മാത്രം.

ഇനി നിങ്ങളൊന്നു കേട്ടുനോക്കിയേ….

LEAVE A REPLY

Please enter your comment!
Please enter your name here