ദുല്‍ക്കര്‍ സല്‍മാന്‍ നായകനാകുന്ന ഹിന്ദിച്ചിത്രത്തിന്റെ ഷൂട്ടിങ് ആഗസ്റ്റില്‍ തുടങ്ങും. സോനംകപൂറാണ് ദുല്‍ക്കറിന്റെ നായികയായെത്തുന്നത്. അനൂഹ ചൗഹാന്റെ 2008 ല്‍ പുറത്തിറങ്ങിയ നോവല്‍ സോയാഫാക്ടറിനെ അധികരിച്ചുള്ളതാണ് ചിത്രം. തിരക്കഥ പൂര്‍ത്തിയായതായി സംവിധായകന്‍ അഭിഷേക്ശര്‍മ്മ പറഞ്ഞു. ആഗസ്റ്റില്‍ ചിത്രീകരണം തുടങ്ങുന്ന ചിത്രം 2019 ഏപ്രില്‍ 5 ന് റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചതോടെ ആവേശത്തിലാണ് ദുല്‍ക്കര്‍ ആരാധകര്‍.

LEAVE A REPLY

Please enter your comment!
Please enter your name here