ആശാന്റെ നെഞ്ചത്തോ കളരിക്കു പുറേത്താ ആയിപ്പോകും ചിലപ്പൊക്കെ നവമാധ്യമങ്ങളുടെ ഇടപെടല്‍. നവമാധ്യമക്കൂട്ടായ്മകളില്‍ കണ്ണുംപൂട്ടി വിമര്‍ശനമുന്നയിക്കുന്നതിനും തെറിപറയുന്നതിനും മടിയില്ലാത്തവര്‍ക്ക് എന്തുകിട്ടിയാലും മതി. അടുത്തിടെ അഭിനയം നിര്‍ത്തി എന്നു പ്രഖ്യാപിച്ച ബോളിവുഡ് താരം സൈറ വസീമാണ് നിലവിലെ ഇര.

മതപരമായ ബോധത്തിന് നിരക്കാത്തതായതിനാല്‍ അഭിനയം നിര്‍ത്തി എന്നാണ് സൈറ പ്രഖ്യാപിച്ചത്. എന്നിലിപ്പോള്‍ യുട്യൂബിലെത്തിയ ‘ദ സ്‌കൈ ഈസ് പിങ്ക്’ എന്ന ചിത്രത്തിന്റെ ട്രെയിലറില്‍ സൈറയെ കണ്ടതോടെയാണ് സൈബര്‍ കരിമ്പുലികള്‍ വിമര്‍ശനവുമായി വന്നത്.

ഈ വര്‍ഷം ജൂണിലാണ് സൈറ അഭിനയം ഉപേക്ഷിച്ചെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ അതിനും മുന്‍പ് ചിത്രീകരിച്ച ചിത്രമാണ് സ്‌കൈ ഈസ് പിങ്ക്. ഒക്ടോബറില്‍ റിലീസിനൊരുങ്ങുന്ന ചിത്രത്തില്‍ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയാണ് നായിക. ചിത്രത്തിന്റെ പ്രമോഷന്‍ ചടങ്ങുകളിലും സൈറ പങ്കെടുക്കുന്നില്ലെങ്കിലും സൈബര്‍ ആക്രമണത്തിന് ഒരു കുറവുമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here