തായ് ഗുഹയിലെ കുട്ടികളുടെ രക്ഷാപ്രവര്‍ത്തനത്തെ ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു. ഓസ്‌കര്‍ ജേതാവും ചലച്ചിത്ര നിര്‍മാതാവും സംവിധായകനുമായ റോണ്‍ ഹോവാര്‍ഡാണ് സിനിമ ഒരുക്കുന്നത്.അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയ ഒരു രക്ഷാ പ്രവര്‍ത്തനമായിരുന്നു തായ്ലന്‍ഡിലെ ചിയാങ് റായ് പ്രവിശ്യയിലെ താം ലുവാങ് ഗുഹയില്‍ 2018ല്‍ നടന്നത്. 2018 ജൂണ്‍ 23 നു ഗുഹ സന്ദര്‍ശിക്കാന്‍ പോയ മുപ എന്നു പേരുള്ള ഫുട്‌ബോള്‍ ടീമിലെ 12 കുട്ടികളും സഹപരിശീലകനും കനത്ത മഴയെ തുടര്‍ന്ന് ഗുഹക്കകത്തു കുടുങ്ങുകയായിരുന്നു. 

കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം കുട്ടികള്‍ക്ക് ഗുഹയ്ക്കു നിന്നും പുറത്തിറങ്ങാന്‍ കഴിയാതെ വന്നു. ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ 2018 ജൂലൈ 2 നു ബ്രിട്ടീഷ് മുങ്ങല്‍ വിദഗ്ദ്ധന്മാര്‍ പതിമൂന്ന് പേരേയും സുരക്ഷിതമായ നിലയില്‍ കണ്ടെത്തുകയും സുരക്ഷിതമായി പുറത്തെത്തിക്കുകയുമായിരുന്നു.

രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ തായ് നാവികസേനയിലെ മറ്റൊരു മുങ്ങല്‍വിദഗ്ധന്‍ സമന്‍ ഗുനാന് ജീവന്‍ നഷ്ടമായിരുന്നു.തെര്‍ട്ടീന്‍ ലിവ്‌സ് എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷം മാര്‍ച്ചോടെ ആരംഭിക്കും. ഓസ്ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡിലാണ് ചിത്രീകരണം ആരംഭിക്കുക. ഓസ്‌കര്‍ ജേതാവ് ബ്രയാന്‍ ഗ്രേസര്‍, പി.ജെ. വാന്‍ സാന്‍ഡ്വിജ്ക്, ഗബ്രിയേല്‍ ടാന, കരന്‍ ലണ്ടര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന സിനിമയുടെ ചെലവ് 96 ലക്ഷം ഡോളര്‍ (ഏകദേശം 71 കോടി രൂപ) ആണ് ഉദ്ദേശിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here