ചുരുങ്ങിയ ചെലവില്‍ കോടികള്‍ കൊയ്ത ചിത്രമാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. 2 കോടി ബജറ്ററില്‍നിന്ന് 50 കോടിയിലധികമാണ് ചിത്രം തിയറ്ററുകളില്‍ നിന്നും വാരിക്കൂട്ടിയത്.
വിനീത് ശ്രീനിവാസനൊപ്പം മാത്യു തോമസും അനശ്വര രാജനും ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് പ്ലസ്ടുക്കാരുടെ കഥപറഞ്ഞ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍.

ടെലിവിഷന്‍ റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത് ഏഷ്യാനെറ്റാണ്. ഒക്ടോബര്‍ ആറിന് വൈകുന്നേരം 6.30 -നാണ് സംപ്രേക്ഷണം. രണ്ടു കോടിയോളം രൂപയ്ക്കാണ് സിനിമയുടെ സാറ്റലൈറ്റ് അവകാശം ചാനല്‍ സ്വന്തമാക്കയത്. ക്യാമറാമാന്‍ ജോമോന്‍ ടി. ജോണ്‍, ഷെബിന്‍ ബക്കര്‍, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ് തുടങ്ങിയവര്‍ ചേര്‍ന്നാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ നിര്‍മ്മിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here