ഡല്‍ഹി: ഹിന്ദു ദൈവങ്ങളെ അവഹേളിച്ചുവെന്ന​ ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന്​ വിവാദ ഭാഗങ്ങള്‍ ഒഴിവാക്കുമെന്ന്​ താണ്ഡവിന്‍റെ നിര്‍മാതാക്കള്‍. കേന്ദ്ര വാര്‍ത്താ വിക്ഷേപണ മന്ത്രാലയ അധികൃതരുമായി നടത്തിയ രണ്ടാംഘട്ട ചര്‍ച്ചയിലാണ്​ തീരുമാനം. ആമ​േസാണ്‍ പ്രൈമില്‍ പ്രദര്‍ശനം തുടരുന്ന വെബ്​ സീരിസിന്‍റെ വിവാദ ഭാഗങ്ങള്‍ ഒഴിവാക്കാനാണ്​ തീരുമാനമെന്നും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയ അധികൃതര്‍ക്ക്​ നന്ദി അറിയിച്ചും താണ്ഡവ്​ ടീം പ്രസ്​താവന പുറത്തിറക്കി.

ആമസോണ്‍ ​ൈ​പ്രം അധികൃതരും ​വാര്‍ത്താ വിക്ഷേപണ മന്ത്രാലയവും തമ്മില്‍ തിങ്കളാഴ്ച വിഡിയോ കോണ്‍ഫറന്‍സ്​ നടത്തിയിരുന്നു. ആമസോണ്‍ പ്രൈമിനോട്​ നിലപാട്​ അറിയിക്കാനും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന്​ രണ്ടാമത്​ നടത്തിയ ചര്‍ച്ചയിലാണ്​ തീരുമാനം. താണ്ഡവിനെതിരെ നിരവധി പരാതികളാണ്​ മന്ത്രാലയത്തിന്​ ലഭിച്ചത്​. താണ്ഡവിലെ ഒരു​ രംഗത്തില്‍ ഹിന്ദു ദൈവങ്ങളെ അപമാനിച്ചുവെന്നാണ്​ പരാതി. സംഘപരിവാറിന്‍റെ നേതൃത്വത്തില്‍ താണ്ഡവിനെതി​െര ട്വിറ്ററില്‍ ബഹിഷ്​കരണ ആഹ്വാനം ഉയര്‍ന്നിരുന്നു. സെയ്​ഫ്​ അലി ഖാന്‍ ഉള്‍പ്പെടെയുള്ള നടന്‍മാര്‍ക്കെതിരെയും വിമര്‍ശനം ശക്തമായിരുന്നു. രാജ്യത്തെ ജനങ്ങളുടെ വികാരങ്ങളെ ഞങ്ങള്‍ മാനിക്കുന്നു. വ്യക്തി, മതം, സമുദായം, രാഷ്​ട്രീയം എന്നിവയുടെ വികാരങ്ങളെ വ്രണപ്പെടുത്താന്‍ തങ്ങള്‍ ഉ​ദ്ദേശിക്കുന്നില്ലെന്നും സംവിധായകന്‍ അലി അബ്ബാസ്​ സഫര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here