നടി ശ്രീദേവിയുടെ മരണത്തിന് പിന്നാലെ പല വിവാദങ്ങളുമുണ്ടായി. ഒരു നടിയെന്ന നിലയില്‍ വീട്ടമ്മ എന്നനിലയിലൊക്കെ നടിമാരുടെ ജീവിതത്തെക്കുറിച്ചുള്ള ചിന്തകള്‍ പലകോണുകളില്‍ നിന്നുയര്‍ന്നു. ശ്രീദേവിയുടെ ജീവിതം ഹാപ്പിയായിരുന്നില്ലെന്ന് പറഞ്ഞത് സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മയും രംഗത്തെത്തിയതോടെയാണ് ഈ വിധ ചര്‍ച്ചകള്‍ കൊഴുത്തത്. ഇപ്പോള്‍ തെന്നിന്ത്യന്‍ നടി തമന്ന ഭാട്ടിയയും പറഞ്ഞു; ”നിങ്ങള്‍ കരുതുംപോലെ അത്ര ഹാപ്പിയല്ല നടിമാരുടെ ജീവിതം”. ഒരു തമിഴ്മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്.
ആരാധകര്‍ കരുതുംപോലെയല്ല, നടിമാരുടെ ജീവിതം. നിരവധി മാനസികസംഘര്‍ഷത്തിനുനടുവിലും ‘ഷോട്ട് റെഡി’ എന്ന വിളിക്കുമുന്നില്‍ ജോലിതുടരേണ്ടവരാണ്. മാനസികസംഘര്‍ഷങ്ങള്‍ പുറത്തുവരാതെ നോക്കണം. ഇത് ഓരോ മിനിട്ടിലും തുടര്‍ന്നുകൊണ്ടിരിക്കും. ഞങ്ങള്‍ അനുഭവിക്കുന്ന പ്രതിസന്ധി പുറത്തുനിന്നുനോക്കുന്നവര്‍ക്കറിയില്ല. ഞങ്ങള്‍ ഓരോ നിമിഷവും ഹാപ്പിയാണെന്നേ അവര്‍ക്ക് തോന്നൂവെന്നും തമന്ന പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here