ടിക് ടോക് എന്ന ചൈനീസ് ആപ് വന്നതോടെയാണ് നാട്ടിലിത്രയ്ക്കും അഭിനേതാക്കളുണ്ടെന്ന വിവരം പുറത്തായത്. ഇക്കണ്ട പോക്രിത്തനങ്ങള്ക്ക് അറുതിയില്ലേ എന്നാരും ചോദിക്കരുത്. കാരണം ടിക്ടോക് പിള്ളേരെ അണിനിരത്തി സിനിമയിറങ്ങുകയാണ്.
നവാഗത സംവിധായകന് പ്രജിന് പ്രതാപ് സംവിധാനം ചെയ്യുന്ന ‘തല്ലുംമ്പിടി’യിലാണ് ടിക്ടോക്കിലൂടെ ശ്രദ്ധേയരായ ഫുക്രു, റാഫി, പ്രബിന്, സന്ധ്യ തുടങ്ങി പതിനഞ്ചോളപേര് സിനിമയിലെത്തുന്നത്. ക്യാംപസ് ആക്ഷന്‍ കോമഡിയാണ് തല്ലുംമ്പിടി.
മാസ് കാട്ടുന്നത് ചുണ്ടില്‍ സിഗരറ്റ് കത്തിച്ചോ ചേരാത്ത കൂളിങ്ങ് ഗ്ളാസ് വച്ചിട്ടോ അല്ലെന്നാണ് ടീസര്‍ പറയുന്നത്. പിന്നെന്തുണ്ടയാണെന്ന് ‘തല്ലുംമ്പിടി’ ഇറങ്ങുമ്പോള്‍ പിടികിട്ടുമായിരിക്കും.