തമിഴ്പടം 2 ട്രെയിലര്‍  പുറത്തിറങ്ങി

0
2010-ല്‍ പുറത്തിറങ്ങി ഹിറ്റായ ‘തമിഴ്പടം’ എന്ന അക്ഷേപഹാസ്യചിത്രത്തിന്റെ രണ്ടാംഭാഗത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ആദ്യഭാഗത്തിലെ നായകനായ ശിവ തന്നെയാണ് ഇത്തവണയും ചിരിപ്പിച്ച് ചിന്തിപ്പിക്കാനെത്തുന്നത്. തമിഴ്‌സിനിമയിലെ പതിവ്‌രീതികളെ പരിഹസിച്ചുകൊണ്ട് ഇറങ്ങിയ ആദ്യഭാഗത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അതേട്രാക്കിലൂടെതന്നെയാണ് തമിഴ്പടം 2-ന്റെ വരവും.
വമ്പന്‍ഹിറ്റുകളായിത്തീര്‍ന്ന സൂപ്പര്‍താരചിത്രങ്ങളെയടക്കം കളിയാക്കുന്ന പരീക്ഷണം ഇത്തവണയും ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍. സി.എസ്. അമുദന്‍ തന്നെയാണ് രണ്ടാംഭാഗത്തിന്റെയും സംവിധായകന്‍.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here