ചെന്നൈ: ഓസ്‌കറില്‍ തമിഴ് ചിത്രം കൂഴാങ്കല്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി മത്സരിക്കും. ഷാജി എന്‍. കരുണ്‍ അധ്യക്ഷനായ 15 അംഗ സമിതിയുടേതാണ് തിരഞ്ഞെടുപ്പ്.

മദ്യാസക്തി തകര്‍ത്ത ജീവിതം തിരിച്ചു പിടിക്കാന്‍ അച്ഛന്‍ മകനോടൊപ്പം ചേര്‍ന്നു നടത്തുന്ന ശ്രമങ്ങളിലൂടെ പുരോഗമിക്കുന്ന തമിഴ് ചിത്രമാണ് കൂഴാങ്കല്‍. മദ്യപാനിയായ ഭര്‍ത്താവിന്റെ പീഡണം സഹിക്കാനാവാതെ ഭാര്യ വീടുവിട്ടുപോകുന്നതും ഭര്‍ത്താവും മകനും ചേര്‍ന്ന് അവരെ തിരിച്ചുകൊണ്ടുവരുന്നതുമാണ് പ്രമേയം. റോട്ടര്‍ഡാം ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള ടൈഗര്‍ പുരസ്‌കാരം കൂഴാങ്കല്‍ നേടിയിരുന്നു.

പി.എസ്. വിനോദ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചരു റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ നടി നയന്‍താരയും വിഘ്‌നേഷ് ശിവനുമാണ്. നായാട്ട് ഉള്‍പ്പെടെയുള്ള 14 സിനിമകളാണ് നാമനിര്‍ദേശത്തിനായി മത്സരിച്ചത്. മാര്‍ച്ച് 27നാണ് ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനം.

LEAVE A REPLY

Please enter your comment!
Please enter your name here