മോഹന്‍ലാല്‍ ആരാധകര്‍ കൂട്ടത്തോടെ വെള്ളിത്തിരയിലേക്ക്

0

നടന്‍ മോഹന്‍ലാലിന്റെ ആരാധകവൃന്ദത്തെച്ചുറ്റിപ്പറ്റിയുള്ള സിനിമകള്‍ വെള്ളിത്തിരയിലേക്ക് എത്താന്‍ തയ്യാറെടുക്കുന്നു. ഇന്നസെന്റ് മോഹന്‍ലാലിന്റെ കടുത്ത ആരാധകനായി ഇന്നസെന്റ് വേഷമിടുന്ന ‘സുവര്‍ണപുരുഷന്‍’ സിനിമയുടെ ടീസര്‍ കഴിഞ്ഞദിവസം അണയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഒരു നാട്ടിലെ മോഹന്‍ലാല്‍ ആരാധകരുടെ കഥയാണ് സുവര്‍ണപുരുഷന്‍. റപ്പായി എന്ന തിയേറ്റര്‍ ഓപ്പറേറ്ററുടെ വേഷമാണ് ഇന്നസെന്റിന. പുതുമുഖം സുനില്‍ പൂവേലിയാണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.

ഇരിങ്ങാലക്കുടയിലെ സാങ്കല്‍പ്പിക സിനിമാ തീയേറ്ററായ മേരിമാതയില്‍ പുലിമുരുകന്‍ എന്ന സിനിമ റിലീസ് ചെയ്യുന്നതിന് തലേന്നും അന്നുമുള്ള സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ കഥ. ടീസറിന് മികച്ച സ്വീകരണമാണ് യൂട്യൂബില്‍ ലഭിക്കുന്നത്. ഇതിനു പിന്നാലെ നടി മഞ്ജുവാര്യര്‍ കടുത്ത മോഹന്‍ലാല്‍ ആരാധികയായെത്തുന്ന ‘മോഹന്‍ലാല്‍’ എന്ന ചിത്രവും അവസാനവട്ട മിനുക്ക്പണികളിലാണ്. അടുത്തിടെയിറങ്ങിയ ക്വീന്‍ എന്ന ചിത്രത്തിലെ ‘ചങ്കിനകത്ത് ലാലേട്ടന്‍’ എന്ന ഗാനവും ഹിറ്റ് ചാര്‍ട്ടില്‍ ഇടംനേടിയിരുന്നു. അണിയറയിലൊരുങ്ങുന്ന ‘അങ്കരാജ്യത്തെ ജിമ്മന്‍മാര്‍’ എന്ന ചിത്രത്തില്‍ സ്ഫടിത്തിലെ ആടുതോമയെ അനുകരിക്കുന്ന ടീസറും ശ്രദ്ധിക്കപ്പെട്ടിരുന്നു. ചുരുക്കത്തില്‍ വെള്ളത്തിരയില്‍ ‘ലാലേട്ടനും ആരാധകരും’ ഇടതടവില്ലാതെ നിറയുകയാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here