മോളിവുഡിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകത്തും കൈനിറയെ ആരാധകരുള്ള താരമാണ് സുരേഷ് ഗോപി. ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നത് സുരേഷ് ഗോപിയുടെ ടോളിവുഡ് സിനിമയെ കുറിച്ചാണ്. തെലുങ്ക് യുവാതാരം വിജയ് ദേവരകൊണ്ടയുടെ ഏറ്റവും പുതിയ ചിത്രത്തിൽ പ്രധാന വേഷത്തിൽ സുരേഷ് ഗോപിയും എത്തുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരുന്നില്ല.
പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന സ്പോർട്സ് ഡ്രാമ ചിത്രമാണ് ഫൈറ്റർ. പ്രണയവും സ്പോർട്സും ഇടകലർന്ന പ്രമേയമുള്ള സിനിമയിൽ അച്ഛൻ-മകൻ ബന്ധവും ചർച്ചയാകുന്നുണ്ട്. ഈ ചിത്രത്തിൽ വിജയ് ദേവരകൊണ്ടയുടെ അച്ഛൻ വേഷത്തിൽ സുരേഷ് ഗോപിയുടെ പേരായിരുന്നു ഉയർന്നു കേട്ടത്. കൂടാതെ ബോളിവുഡ് താരം അനന്യ പാണ്ഡെയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കരൺ ജോഹറും സംവിധായകൻ പുരി ജഗന്നാഥും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.