മുംബൈ: സണ്ണി ലിയോണിനെ കേന്ദ്രകഥാപാത്രമാക്കി വിക്രം ഭട്ടിന്റെ പുതിയ വെബ് സീരീസ് ‘അനാമിക’യുടെ ചിത്രീകരണം ആരംഭിച്ചു. ലോക്ക്ഡൗണ്‍ കാരണം ഷൂട്ടിംഗ് നിര്‍ത്തിവച്ചിരുന്നു.
സണ്ണിക്കൊപ്പം ഷൂട്ടിംഗ് ആരംഭിച്ചതായും ആക്ഷന്‍ സീരീസിലാണ് സണ്ണി എത്തുന്നതെന്നും വിക്രംഭട്ട് പറഞ്ഞു. ആയോധനകലകളും തോക്കുമെല്ലാം ഉപയോഗിച്ചുള്ള സണ്ണിയുടെ പ്രകടനം പ്രേക്ഷകര്‍ക്ക് പുതുമയായിരിക്കുമെന്നും അദ്ദേഹം പറയുന്നു. വിക്രംഭട്ടിനൊപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രമില്‍ സണ്ണി ലിയോണും പങ്കുവച്ചു.