മുംബൈ: വയറിന്റെ സൗന്ദര്യം നഷ്ടപ്പെടാതിരിക്കാന്‍ പ്രസവം ഒഴിവാക്കി. എന്നാല്‍ മുന്‍ പോണ്‍ താരവും ബോളിവുഡിലെ നായികയുമായ സണ്ണി ലിയോണ്‍ ഇപ്പോള്‍ മൂന്നു കുട്ടികളുടെ അമ്മയാണ്.
ആദ്യ കുട്ടിയെ ദത്തെടുത്തതിനു പിന്നാലെ ഇരട്ടകുട്ടികളുടെ അമ്മയായത് വാടക ഗര്‍ഭപാത്രത്തിലൂടെയാണ്. നിഷ സിംഗ് വെബ്ബറിനു പുറമേ ആഷര്‍ സിംഗ് വെബറും നോഹ നിംഗ് വെബറും ഇനി മുതല്‍ സണ്ണി ലിയോണിനും ഡാനിയല്‍ വെബ്ബറിനും ഒപ്പം. കഴിഞ്ഞ വര്‍ഷം മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്നാണ് നിഷയെ ദമ്പതികള്‍ ദത്തെടുത്തത്. പിന്നാലെ 2017 ജൂണ്‍ 21 ന് തങ്ങള്‍ ഇരട്ട കുട്ടികളുടെ മാതാപിതാക്കളാകാന്‍ പോകുന്നുവെന്ന സത്യം മനസിലാക്കിയെന്ന് സ്ണ്ണി ലിയോണ്‍ ഇന്‍സ്റ്റഗ്രാമില്‍ വെളിപ്പെടുത്തി. മക്കള്‍ക്കൊപ്പമുള്ള ചിത്രവും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here