മലയാളത്തില്‍ നൂറുകോടി തികച്ച ആദ്യ മമ്മൂട്ടിച്ചിത്രമാണ് മധുരരാജ. പോക്കിരിരാജയുടെ രണ്ടാംഭാഗത്തില്‍ ‘പുലിമുരുകന്’ ടീമിനെ ഒന്നടങ്കം അണിനിരത്തിയാണ് മമ്മൂട്ടി ബോക്സോഫീസ് പിടിച്ചത്. കൂട്ടിന് ഗ്ലാമര്‍താരം സണ്ണിലിയോണിന്റെ ഐറ്റം ഡാന്‍സും ചിത്രത്തിന്റെ കുതിപ്പിനു തിളക്കമേകി.
ഇപ്പോഴിതാ മധുരരാജയുടെ അന്യഭാഷാ റിലീസുകള്‍ വെള്ളിയാഴ്ച തിയറ്ററുകളിലെത്തും. തമിഴ്പതിപ്പിന്റെ വരവില്‍ സന്തോഷം പ്രകടിപ്പിച്ച് സാക്ഷാല്‍ സണ്ണിലിയോണും രംഗത്തെത്തി.
ഫെയ്സ്ബുക്ക് പേജിലൂടെയാണ് സണ്ണി ആരാധകരെ തിയറ്ററുകളിലേക്ക് ക്ഷണിച്ചത്. ‘വണക്കം’ പറഞ്ഞശേഷമാണ് തമിഴ്നാട്ടിലെ ആരാധകരോട് കുടുംബസമേതം തിയറ്ററുകളിലെത്തണമെന്ന് സണ്ണിലിയോണ്‍ അഭ്യര്‍ത്ഥിച്ചത്.