സണ്ണി ലിയോണിനെ കുതിരകയറാന്‍ പഠിപ്പിക്കണോ?

0

സണ്ണിലിയോണ്‍ പ്രധാനവേഷത്തിലെത്തുന്ന ‘വീരാമ്മാദേവി’യുടെ ഷൂട്ടിംഗ് സെറ്റില്‍ കുതിരപ്പടയെ നയിച്ച് ഞെട്ടിച്ച് താരസുന്ദരി. വീരാമ്മാദേവിയായി കുതിരയോട്ടം നയിക്കുന്ന പ്രാക്ടീസില്‍ സണ്ണിയുടെ തകര്‍പ്പന്‍ പ്രകടനം. കൂസലൊന്നുമില്ലാതെ കുതിരയോട്ടം പ്രാക്ടീസ് ചെയ്യുന്ന വീഡിയോ ആരാധകരെ ആവേശം കൊള്ളിക്കുകയാണ്. വീരാമ്മാ ദേവിയെപ്പോലെ ചരിത്രപ്രാധാന്യമുള്ള സിനിമയില്‍ പോണ്‍താരമായിരുന്ന സണ്ണി ലിയോണിനെ അവതരിപ്പിക്കുന്നത് യുവാക്കളെ വഴിതെറ്റിക്കുമെന്നാരോപിച്ച് ചിത്രത്തിനെതിരേ ചില സംഘടനകള്‍ രംഗത്തുവന്നിരുന്നു. ഇതിനിടയിലാണ് താരത്തിന്റെ കുതിരയോട്ടം ശ്രദ്ധയാകര്‍ഷിക്കുന്നത്. വീരാമ്മാദേവിയായി പൂര്‍ണ്ണമായും മാറാന്‍ സണ്ണിക്ക് കഴിയുമെന്ന് തെളിഞ്ഞതായി സംവിധായകന്‍ വി.സി. വടിവുദയന്‍ പറഞ്ഞു. ഈ ചിത്രത്തിനുവേണ്ടി വാള്‍പ്പയറ്റിലും ഒരു കൈ പയറ്റിനോക്കുന്നുണ്ട് താരം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here