ശബരിമലയില്‍ പതിനെട്ടാം പടിയില്‍ നൃത്തം ചെയ്‌തോ ? സുധാ ചന്ദ്രന്‍ പറയുന്നു

0

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. സന്നിധാനത്ത് നേരത്തെ യുവതികള്‍ കയറിയിരുന്നെന്നും സിനിമ ചിത്രീകരണം വരെ നടന്നിട്ടുണ്ടെന്നാണ് പ്രചാരണം. നടി സുധാ ചന്ദ്രന്‍ പതിനെട്ടാം പടിക്ക് സമീപം നൃത്തം ചെയ്യുന്ന സിനിമായായിരുന്നു ഒന്ന്. ഇത് വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് സുധാ ചന്ദ്രന്‍.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് പതിനെട്ടാം പടിയില്‍ നൃത്തം ചെയ്തു എന്നൊരു വിവാദം തന്റെ പേരിലുണ്ടായി. പക്ഷെ അത് സത്യമല്ലെന്നാണ് സുധ അറിയിച്ചിരിക്കുന്നത്. ചെന്നൈയിലെ ഒരു സ്റ്റുഡിയോയില്‍ സെറ്റിട്ടാണ് ഗാനരംഗം ചിത്രീകരിച്ചതെന്നും ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റ് രംഗങ്ങള്‍ ശബരിമലയ്ക്ക് താഴെയും പിന്നിലെ കവാടത്തിലുമായി ചിത്രീകരിച്ചുവെന്നും അവര്‍ വ്യക്തമാക്കുന്നു.

41 ദിവസം വ്രതമെടുത്ത് നിഷ്ഠകളെല്ലാം പാലിച്ചാണ് തന്റെ ഭര്‍ത്താവ് ശബരിമലയില്‍ പോയത്, അയ്യപ്പനെ തൊഴണമെന്നത് തന്റെയും ഏറ്റവും വലിയ ആഗ്രഹം എന്നാല്‍ ഏത് കോടതി വിധി വന്നാലും ആചാരങ്ങളെ നിഷേധിക്കാന്‍ തയ്യാറല്ലെന്നും ഉറപ്പിച്ചു പറയുന്നു. 52 വയസായി. എങ്കിലും അയ്യപ്പനെ കാണാന്‍ കാത്തിരിക്കാന്‍ ഇപ്പോഴും തയ്യാറാണ്. എപ്പോഴാണോ ഭഗവാന്‍ വിളിക്കുന്നത് അപ്പോഴേ മല ചവിട്ടൂ. -സുധ പറഞ്ഞു. ‘ആരു മനസ്സുരുകി പ്രാര്‍ത്ഥിച്ചാലും ദൈവം വിളി കേള്‍ക്കും..ദൈവം സത്യത്തിന്റെ കൂടെ നില്‍ക്കുകയും ചെയ്യും അതാണെന്റെ വിശ്വാസം’..-സുധ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here