ഗ്ലാമര്‍ ഒന്നു കൂട്ടി… ഓളം സൃഷ്ടിക്കുന്ന പതിവ് സ്‌റ്റൈലുകള്‍ മാറ്റി വച്ച് മമ്മൂക്ക

0
2

നഗരത്തിലെ ഒരു പുലര്‍ച്ചെ. വന്‍കിട സ്വര്‍ണ്ണ വ്യാപിരിയുടെ വീട്ടില്‍ ഒരു മോഷണ ശ്രമം. പ്രതികള്‍ രക്ഷപെട്ടു. പോലീ്‌സ് എത്തി… തുടര്‍ന്നു നടക്കുന്ന സംഭവവികാസങ്ങള്‍ വരച്ചുകാട്ടിക്കൊണ്ട് മമ്മൂട്ടി ചിത്രം സ്ട്രീറ്റ് ലൈറ്റ്‌സ് വലിയ പ്രൊമോഷനുകളൊന്നുമില്ലാതെ തീയേറ്ററുകളിലെത്തി.
പ്രത്യേകിച്ച് ഒരു കഥാപാത്രത്തില്‍ ഊന്നി നില്‍ക്കാതെ ഒരു ദിവസത്തെ കഥപറഞ്ഞാണ് ചിത്രം പുരോഗമിക്കുന്നത്. തമിഴകത്തെ പുതിയ കഥപറച്ചില്‍ ശൈലി പിന്തുടരുന്ന ചിത്രത്തില്‍ ഫഌഷ് ബാക്കിലൂടെ നിരവധി സംഭവങ്ങള്‍ സംവിധായകന്‍ ശ്യാംദത്ത് കോര്‍ത്തിണക്കിയിട്ടുണ്ട്.
നായകനെയും വില്ലനെയും ആദ്യമേ പരിചയപ്പെടുത്തുന്ന സംവിധായകന്‍ രസകരമായി തന്നെ കള്ളനും പോലീസും കളി കോര്‍ത്തിണക്കി മുന്നോട്ടു പോകാന്‍ ശ്രമിച്ചിട്ടുണ്ട്. തമാശ, പ്രണയം, കുടുംബകഥ…എല്ലാമുണ്ട് സ്ട്രീറ്റ് ലൈറ്റ്‌സ് – എന്ന ക്രൈം ത്രില്ലറില്‍. ഛായഗ്രാഹകനില്‍ നിന്ന് സംവിധായകനിലേക്കുള്ള വരവ് മികച്ചതാക്കാന്‍ ശ്യാംദത്ത് പരിശ്രമിച്ചിട്ടുണ്ട്. ക്യാമറ, സംവിധാനം, കളര്‍ കളക്ഷന്‍, കഥയുടെ ഒഴുക്ക തുടങ്ങി നരവധി പ്ലസുകള്‍ പറയാനാകും.

LEAVE A REPLY

Please enter your comment!
Please enter your name here