സെന്‍സര്‍ബോര്‍ഡ് കത്തിവച്ചു; ജെയിംസ് ബോണ്ടിന്റെ സ്‌പെക്ടറിലെ ചുംബനം ഇന്ത്യക്കാര്‍ കാണില്ല

0

lea-seydoux1-largespectrekiss2- james bondമുംബൈ: ചുംബനത്തിന് നീളം കൂടിപ്പോയത് സെന്‍സര്‍ ബോര്‍ഡിന് ഇഷ്ടപ്പെട്ടില്ല. ജെയിംസ് ബോണ്ടിന്റെ സ്‌പെക്ടറിലെ ചുംബനം ഇന്ത്യക്കാര്‍ക്ക് കാണാനാവില്ല.

വെള്ളിയാഴ്ച ഇന്ത്യയില്‍ റിലീസ് ചെയ്യുന്ന പുത്തന്‍ ജെയിംസ് ബോണ്ട് ചിത്രത്തില്‍ സെന്‍സര്‍ ബോര്‍ഡ് കത്രിക വച്ചത് വിവാദമാകുന്നു. ബോര്‍ഡില്‍ തന്നെ രണ്ട് അഭിപ്രായം. ഇന്ത്യന്‍ ഓഡിയന്‍സിന് പറ്റിയ രംഗമല്ലെന്ന കാരണം പറഞ്ഞാണ് ചിത്രത്തിലെ രണ്ട് ചുംബനസീനുകള്‍ സെന്‍സര്‍ ബോര്‍ഡ് വെട്ടി മാറ്റിയത്.jamesbond

ബോണ്ടായി വേഷമിടുന്ന ഡാനിയല്‍ ക്രെയ്ഗ് താരസുന്ദരി മോണിക്ക ബെല്ലൂച്ചിയുമായി നടത്തുന്ന ചുംബനമാണ് ആദ്യത്തേത്. ലിയ സെയ്തൂവുമായുള്ള ചുംബനമാണ് രണ്ടാമത്തേത്. ചുംബനത്തിനു പുറമെ, രണ്ട് നിന്ദാവാക്കുകള്‍കൂടി സിനിമയില്‍നിന്നു നീക്കിയിട്ടുണ്ട്. ചുംബന സീനുകള്‍ വെട്ടിക്കുറച്ചതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ചെയര്‍മാന്‍ പഹ്‌ലാജ് നിഹലാനി സ്ഥിരീകരിച്ചു. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശം അനുസരിക്കുന്നതായി നിര്‍മ്മാതാക്കളായ സോണി പിക്‌ചേഴ്‌സ് എന്റര്‍ടെയിന്‍മെന്റും അറിയിച്ചു.

സെന്‍സര്‍ ബോര്‍ഡിന്റെ നടപടിക്കു പിന്നാലെ ബോര്‍ഡിനുള്ളിലെ അഭിപ്രായ വ്യത്യാസവും പുറത്തുവന്നു. നിഹലാനിയുടെത് സ്വേച്ഛാധിപത്യമാണെന്ന് കുറ്റപ്പെടുത്തി സെന്‍സര്‍ ബോര്‍ഡ് അംഗം അശോക് പണ്ഡിറ്റ് ട്വീറ്റ് ചെയ്തു. സെന്‍സര്‍ബോര്‍ഡിന്റെ നടപടിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നിട്ടുള്ളത്. കാമസൂത്ര അടക്കം ലോകത്തിനു സംഭാവന ചെയ്ത രാജ്യത്തെ സെന്‍സര്‍ബോര്‍ഡിനെ രാജ്യാന്തര മാധ്യമങ്ങളും വിമര്‍ശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here