ടിവി ഷോയ്ക്കുവേണ്ടി നത്തപിടിക്കാനിറങ്ങിയ കൊറിയന്‍നടി നിയക്കുരുക്കില്‍. തായ്‌ലണ്ടിലെ മറൈന്‍പാര്‍ക്കില്‍നിന്നും സംരക്ഷിതപ്പട്ടികയില്‍പെട്ട നത്തയിനത്തില്‍പെട്ട മത്സ്യത്തെ മുങ്ങിപ്പിടിച്ച കൊറിയന്‍ അഭിനേത്രി ലിയോള്‍ ഇം ആണ് തായ്‌നിയമപ്രകാരം ശിക്ഷയേറ്റുവാങ്ങിയത്.

സൗത്ത് കൊറിയയിലെ പ്രശസ്ത ടിവിഷോയായ ‘ലോ ഓഫ് ജംഗിള്‍’ തായ്‌ലണ്ടില്‍ ചിത്രീകരിക്കുന്നതിനിടെയാണ് ‘നിയമം’ കൊത്തിയത്. ചിത്രീകരണസമയത്തെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളിലൂടെ ശ്രദ്ധയില്‍പെട്ട തായ്അധികൃതരാണ് അഞ്ചുവര്‍ഷം അകത്താകുന്ന നിയമവിരുദ്ധപ്രവര്‍ത്തനമാണ് നടിയും കൂട്ടരും ചെയ്തതെന്ന് വ്യക്തമാക്കി കേസ് എടുത്തത്.

ടിവി അധികൃതര്‍ മാപ്പപേക്ഷയുമായി രംഗത്തെത്തിയെങ്കിലും നിയമം നിയമത്തിന്റെ വഴിക്ക് മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കിയിരിക്കയാണ് തായ്‌വൈള്‍ഡ്‌ലൈഫ് അധികൃതര്‍.

പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും കേസിലെ തുടര്‍നിലപാട് കോടതിയാകും തീരുമാനിക്കുക. നടിയെയും സംഘത്തെയും നിലവില്‍ തായ്‌ലണ്ടില്‍ കണ്ടെത്താനായിട്ടില്ലെന്നാണ് പോലീസ് നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here