മാഷ് വീണ്ടും പ്രേമത്തില്‍; എന്നാലിത് സംഗതി ട്രിപ്പിള്‍ സ്‌ട്രോങ്ങാ…..

0

പ്രേമം എന്ന ഹിറ്റ് ചിത്രത്തില്‍ വിനയ് ഫോര്‍ട്ട് അവതരിപ്പിച്ച അധ്യാപകവേഷം ആരും മറന്നിട്ടുണ്ടാകില്ല. മലര്‍ മിസിന്റെ പിന്നാലെകൂടി ചിരിപടര്‍ത്തിയ കഥാപാത്രത്തിനു ശേഷം മാഷിന്റെ വേഷത്തില്‍ പ്രണയിക്കാനിറങ്ങുന്ന ചിത്രമാണ് ‘തമാശ’. ഇതില്‍ പക്ഷേ, ട്രിപ്പിള്‍ സ്‌ട്രോങ്ങ് പ്രണയനായകനാണ് കക്ഷിയെന്നാണ് ചിത്രത്തിലെ ഗാനരംഗങ്ങള്‍ കാണിക്കുന്നത്. സ്വാഭാവികതയോടെയുള്ള അഭിനയരംഗങ്ങള്‍കൊണ്ട് സമ്പന്നമാണ് ”പാടി ഞാന്‍ മൂളക്കമാലേ…” എന്ന ഗാനം.

നായകസങ്കല്‍പങ്ങള്‍ക്കപ്പുറം കാമ്പുള്ള ചിത്രങ്ങള്‍ കൂടി വരുന്നുണ്ടെന്നതാണ് മലയാളസിനിമയുടെ ഗതിമാറ്റത്തിന് വേഗതകൂട്ടുന്നത്. നല്ല കഥകളാണെങ്കില്‍ പ്രേക്ഷകര്‍ തിയറ്ററുകളിലെത്തുമെത്തുമെന്ന് തെളിയിക്കുന്ന ചിത്രങ്ങളിലൊന്നുകൂടിയാകും ‘തമാശ’.

LEAVE A REPLY

Please enter your comment!
Please enter your name here