സാധാരണ നടിമാരെല്ലാം എന്നും സൗന്ദര്യവതികകളാണ്. സ്‌ക്രീനില്‍ തിടമ്പേറ്റിനില്‍ക്കുന്ന ആ സൗന്ദര്യധാമങ്ങള്‍ സമൂഹത്തില്‍ പടര്‍ത്തുന്ന സൗന്ദര്യസങ്കല്‍പം യുവതികളെ അപകര്‍ഷതയുടെ പടുകുഴിയില്‍ വീഴ്ത്താറുമുണ്ട്. എന്നാല്‍ ബോളിവുഡ്താരവും അനില്‍കപൂറിന്റെ മകളുമായ സോനംകപൂറാണ് തന്റെ ‘തനിനിറം’ ഇതാണെന്ന് പുറത്തുപറഞ്ഞ് വ്യത്യസ്തയായത്. സിനിമാതാരങ്ങളെ അനുകരിച്ച് ബ്യൂട്ടിപാര്‍ലറുകള്‍ നിരങ്ങുന്ന യുവതികളോടാണ് താരം ‘ഞാനിങ്ങനെയാണ്’ എന്ന് ധൈര്യപൂര്‍വ്വം വെളിപ്പെടുത്തിയത്. താരം പങ്കുവച്ച കുറിപ്പിന് അഭിന്ദനപ്രവാഹമാണിപ്പോള്‍. ബോളിവുടിലെ സൂപ്പര്‍താരറാണി അല്ലെങ്കിലും ‘സൗന്ദര്യം മനസ്സിലാണ്, വ്യക്തിത്വത്തിലാണ്” എന്ന സത്യംപറഞ്ഞ സോനം തന്നെ ‘നമ്പര്‍ വണ്‍’ എന്ന തെളിക്കുന്നതാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

സോനത്തിന്റെ കുറിപ്പ്:

‘ ഞാനെന്തേ നടിമാരെ പോലെ സുന്ദരിയല്ലാത്തത് എന്ന് സങ്കടപ്പെടുന്ന പെണ്‍കുട്ടികളെ, നിങ്ങള്‍ നോക്കൂ. ഞാനിങ്ങനെയാണ്. ആരും രാവിലെ എഴുന്നേല്‍ക്കുന്നത് സൗന്ദര്യം തുളുമ്പുന്ന മുഖത്തോടെയല്ല. ഞാനെന്നല്ല മറ്റേതൊരു നടിമാരും അങ്ങനെയല്ല.
ഇതാണ് ശരിയായ സത്യം. ഓരോ പരിപാടിക്ക് മുമ്പും ഒന്നര മണിക്കൂര്‍ ഞാന്‍ മേക്കപ്പ് റൂമില്‍ ചിലവഴിക്കും. മൂന്നു മുതല്‍ ആറു പേര്‍ വരെ എന്നെ ഒരുക്കാന്‍ കാണും. എന്റെ നഖങ്ങള്‍ മിനുക്കാന്‍ മറ്റൊരാള്‍. എനിക്ക് വസ്ത്രങ്ങളൊരുക്കാന്‍ വേറെ നിരവധി പേര്‍. ഞാന്‍ എന്ത് കഴിക്കണം കുടിക്കണമെന്ന് ദിവസവും പറയാന്‍ വിദഗ്ദര്‍. എന്നിട്ടും കുറ്റവും കുറവുമുള്ള എന്റെ ചിത്രങ്ങള്‍ ശരിയാക്കാന്‍ ഫോട്ടോ ഷോപ്പ് ചെയ്യേണ്ടി വരുന്നു. നിങ്ങള്‍ കാണുന്നതൊന്നും സത്യമല്ല. സൗന്ദര്യം മനസ്സിലാണ്, വ്യക്തിത്വത്തിലാണ്. സൗന്ദര്യം ഓര്‍ത്ത് വിഷമിക്കുന്ന പെണ്‍കുട്ടികള്‍ അത് മനസ്സിലാക്കണം’

LEAVE A REPLY

Please enter your comment!
Please enter your name here