ഹിന്ദി നടന്മാര്‍ വരുന്നത് പല്ലുപോലും തേയ്ക്കാതെ; ഇഴുകിച്ചേരുന്ന രംഗങ്ങളില്‍ മാറിടമുരയും: സോനാക്ഷി സിന്‍ഹ

0
ജോലി സ്ഥലത്ത് ഏല്‍ക്കേണ്ടിവരുന്ന പീഡനങ്ങള്‍ സ്ത്രീകള്‍ തുറന്നു പറഞ്ഞു തുടങ്ങിയത് അടുത്തിടെയാണ്. സിനിമാ രംഗത്താണ് ഈ തുറന്നുപറച്ചിലുകള്‍ ഏറെ വിവാദം സൃഷ്ടിക്കുന്നതും. ഹിന്ദി നടന്മാര്‍ക്കെതിരേ ഗുരുതരമായ ആരോപണങ്ങളാണ് പ്രമുഖ നടി സോനാക്ഷി സിന്‍ഹ ഉയര്‍ത്തുന്നത്.
രാവിലെ കുളിച്ച് വൃത്തിയായി സെറ്റിലെത്തുന്ന നടിമാര്‍ക്ക് മുന്നിലേക്ക് പല്ലുപോലും തേയ്ക്കാതെ വരുന്ന നായകനടന്മാരുണ്ടെന്നും തലേന്ന് മദ്യപിച്ചതിന്റെ ഹാങ്ഓവര്‍ മാറാത്ത ഇവരോട് സംവിധാകന്‍ ഒന്നും തന്നെ പറയാറില്ലെന്നും സോനാക്ഷി പറഞ്ഞു. അടുത്തിടപഴകേണ്ട രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ നായകന്മാര്‍ ലൈംഗികമായി ചൂഷണം ചെയ്യാറുണ്ടെന്നും മാറിടം ശരീരത്തിലുരസിയാലേ സംവിധായകന് ഒര്‍ജിനാലിറ്റി കിട്ടിയ സന്തോഷമുണ്ടാകൂവെന്നും സോനാക്ഷി തുറന്നടിച്ചു. ഇനി ഇത്തരത്തിലുള്ള രംഗങ്ങളില്‍ അഭിനയിക്കില്ലെന്നും താരം വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here