അമ്മയില്‍ അഭിപ്രായ ഭിന്നത രൂക്ഷം, സിദ്ധിഖിനെതിരെ ജഗദീഷ് രംഗത്ത്

0

തിരുവനന്തപുരം: അമ്മയില്‍ അഭിപ്രായ ഭിന്നത രൂക്ഷം. നടികള്‍ക്കെതിരെ കെപിഎസി ലളിതയും സിദ്ധിഖും നടത്തിയ വാര്‍ത്താ സമ്മേളനത്തിനെതിരെ ജഗദീഷ് രംഗത്ത്.

സിദ്ധിഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ അഭിപ്രായം അമ്മയുടേതല്ലെന്നും അമ്മയുടെ ഔദ്യോഗിക വക്താവ് താനാണെന്നും ജഗദീഷ് വ്യക്തമാക്കി. നടികള്‍ക്കെതിരെ നടത്തിയ പരാമര്‍ശം പ്രതിഷേധാര്‍ഹമാണ്. ലളിത നടത്തിയ പരാമര്‍ശങ്ങള്‍ സത്രീവിരുദ്ധമാണ്, അത് വേദനയോടെ മാത്രമേ കേട്ടിരിക്കാനാവുകയുള്ളു. ആക്രമിക്കപ്പെട്ട നടി മാപ്പുപറഞ്ഞിട്ട് മാത്രമേ സംഘടനയിലേക്ക് കയറാവു എന്ന് പറഞ്ഞത് വേദനാജനകമാണ്. ചട്ടങ്ങള്‍ക്കപ്പുറം ധാര്‍മ്മികതയിലൂന്നിയ നിലപാടായിരിക്കും അമ്മ സ്വീകരിക്കുക. ജനറല്‍ ബോഡി വിളിക്കുന്നത് ഒരാള്‍ക്ക് മാത്രം തീരുമാനിക്കാവുന്ന കാര്യമല്ല. സിദ്ധിഖിന്റെ ധാര്‍ഷ്ട്യം നിറഞ്ഞ പരാമര്‍ശങ്ങള്‍ക്ക് മാപ്പ് ചോദിക്കുന്നതായും ജഗദീഷ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here