വീണ്ടും കോടതിയും ജയിലും മാധ്യമങ്ങളും ചര്‍ച്ചയാക്കി ശുഭരാത്രി ട്രെയിലര്‍

0

നടന്‍ ദിലീപ് നായകനാകുന്ന പുതിയ ചിത്രമാണ് ശുഭരാത്രി. ജയില്‍വാസവും കോടതി നടപടികളുമെല്ലാം സാധാരണക്കാരനായ ഒരു ഗൃഹനാഥന്റെ ജീവിതത്തിലുണ്ടാക്കുന്ന പ്രതിസന്ധികളിലൂടെയാണ് ശുഭരാത്രിയും കഥപറയുന്നതെന്ന് സൂചിപ്പിക്കുന്ന ട്രെയിലര്‍ പുറത്തിറങ്ങി. കുടുംബപ്രേക്ഷകരെ ആകര്‍ഷിക്കുന്ന രംഗങ്ങള്‍ നിരവധിയുള്ള ചിത്രത്തില്‍ മാധ്യമവേട്ടയും ചര്‍ച്ചയാക്കുന്നുണ്ട്.

ആകാംക്ഷ നിറയുന്ന ട്രെയിലറില്‍ ‘മാധ്യമങ്ങള്‍ക്ക് വാര്‍ത്തയുണ്ടാക്കി ആഘോഷിക്കാന്‍ എന്റെ മോളുടെ ജീവിതംകൂടി വേണ്ട’ എന്നു പറയുന്ന രംഗവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചിത്രം ഉടന്‍ തിയറ്ററുകളിലെത്തും. കോടതി സമക്ഷം ബാലന്‍വക്കീലിനുശേഷമെത്തുന്ന ‘ശുഭരാത്രി’ ദിലീപ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here