എപ്പോഴും ക്‌ളാസിക്കൽ നൃത്ത ചുവടുകളുമായി സോഷ്യൽ മീഡിയയിൽ എത്താറുള്ള നടി ശോഭനയുടെ വെസ്റ്റേൺ വേഷത്തിലെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. അന്നും ഇന്നും ശോഭനയ്ക്ക് മാറ്റങ്ങൾ ഒന്നും തന്നെയില്ല എന്ന് ആരാധകർ ഒന്നടങ്കം പറയുന്നു. ബ്ലാക്ക് ടോപ്പും നീളൻ പാന്റും അണിഞ്ഞാണ് ശോഭന നൃത്തം ചെയ്യുന്നത്. ഈ ചിത്രം എപ്പോൾ, എവിടെ വച്ച് പകർത്തിയതാണെന്ന കാര്യം വ്യക്തമല്ല. പുതിയ സിനിമയാണോ എന്നും ചിലർ ചോദിക്കുന്നു

നീണ്ട നാളത്തെ ഇടവേളയ്‌ക്കു ശേഷം ശോഭന മലയാള സിനിമയിൽ മടങ്ങിയെത്തിയിരുന്നു. ‘വരനെ ആവശ്യമുണ്ട്’ സിനിമയിലാണ് ശോഭന വേഷമിട്ടത്. ഒട്ടേറെത്തവണ ജോഡിയായി ഒപ്പമഭിനയിച്ച സുരേഷ് ഗോപിക്കൊപ്പമാണ് ശോഭന വെള്ളിത്തിരയിലെത്തിയത് എന്നാൽ  വൈറൽ ചിത്രം അടുത്ത സിനിമയിൽ നിന്നാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. പുതിയ ചിത്രങ്ങളൊന്നും ശോഭന പ്രഖ്യാപിച്ചിട്ടില്ല

LEAVE A REPLY

Please enter your comment!
Please enter your name here