കൈയ്യില്‍ ഒരു കാപ്പിക്കപ്പും പിടിച്ച് പുഞ്ചിരിച്ചു കൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ് ശോഭന. ഒപ്പം കൈയ്യിലുള്ള കാപ്പിയെക്കുറിച്ച് ഒരു കുറിപ്പും. ‘സുപ്രഭാതം. യാത്രകളില്‍ കൂട്ടായുള്ള കുംഭകോണം കാപ്പി ചിക്കരിയും ചൂടും ചേര്‍ത്ത് ഹാപ്പി മിഡ് വീക്ക്’ എന്നാണ് ശോഭന കുറിച്ചിരിക്കുന്നത്.

നിശ്ചിത അളവില്‍ ചേര്‍ത്ത കാപ്പിപ്പൊടി ചിക്കരി പൊടി, പാല്‍, പഞ്ചസാര എന്നവ പ്രത്യേകമായി തയ്യാറാക്കുന്നതാണ് കുംഭകോണം ഡിഗ്രി കാപ്പി. പേര് സൂചിപ്പിക്കുന്നത് പോലെ കുംഭകോണം എന്ന സ്ഥലം തന്നെയാണ് ഈ കാപ്പിയ്ക്ക് പേര് കേട്ട സ്ഥലം. പിച്ചളപ്പാത്രങ്ങളിലാണ് ഈ കാപ്പി ഉണ്ടാക്കുന്നത്. കാപ്പി ഉണ്ടാക്കുന്ന പാത്രത്തിനു രണ്ട് അറകളുണ്ട്. മുകളിലത്തെ അറയില്‍ കാപ്പിപ്പൊടി ഇട്ടു ചൂടുവെള്ളം ഒഴിക്കും. അപ്പോള്‍ താഴത്തെ അറയിലേക്ക് കാപ്പി ലായനി ഉരുകി വീഴും. ഒപ്പം തിളച്ചു കൊണ്ടിരിക്കുന്ന പാല്‍ നിശ്ചിത അളവില്‍ കാപ്പി ലായനിയിലേക്ക് ചേര്‍ക്കും. കാപ്പിപ്രേമികളുടെ ഇഷ്ട പാനീയമാണ് കുംഭകോണം കാപ്പി. തെന്നിന്ത്യന്‍ ഫില്‍ട്ടര്‍ കാപ്പികളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഒന്നാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here