കൊച്ചി: ‘വെയിലു’മായി ബന്ധപ്പെട്ട് നടന് ഷെയ്ന് നിഗമും നിര്‍മ്മാതാവ് ജോബി ജോര്‍ജും തമ്മിലുടലെടുത്ത പ്രശ്നങ്ങള്‍ അവസാനിച്ചില്ലെന്ന് റിപ്പോര്‍ട്ട്. സിനിമയുമായി സഹകരിക്കാന്‍ നടന് ഷെയ്ന് നിഗം തയാറാകുന്നില്ലെന്ന് കാണിച്ച് നിര്‍മാതാവ് ജോബി ജോര്‍ജ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതി നല്കി.
ഷെയ്നിനെതിരായ പരാതിയില്‍ ഇടപെട്ട സംഘന നടനെ മാറ്റി നിര്‍ത്തേണ്ടി വരുമെന്ന് അമ്മയെ അറിയിച്ചു. അങ്ങനെയെങ്കില്‍ ഷെയ്നിന് വിലക്ക് വരാനുള്ള സാധ്യതയുണ്ട്.
നടന്റെ നിസഹകരണത്തെ തുടര്‍ന്ന് വെയിലിന്റെ ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയാണ്. സെറ്റിലെത്തിയ ഷെയ്ന് ഏറെ നേരം കാരവാനില്‍ വിശ്രമിക്കുകയും തുടര്‍ന്ന് ഒരു സൈക്കിളെടുത്ത് സൈറ്റില്‍ നിന്നും പോയെന്നുമാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
നിര്‍മ്മാതാവ് ജോബി ജോര്‍ജ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഷെയ്ന് നിഗം രംഗത്തെത്തിയതോടെയാണ് നേരത്തെ വിവാദങ്ങള്‍ തുടങ്ങിയത്.