നിര്‍മ്മാതാക്കളുടെയും അഭിനേതാക്കളുടെയും സംഘടനകള്‍ ഒറ്റയ്ക്കും കൂട്ടായും ചര്‍ച്ച ചെയ്തിട്ടും പ്രശ്‌നം തീരുന്നില്ല. നിര്‍മ്മാതാക്കളുടെ നിസഹകരണം മൂലം പ്രതിസന്ധി നേരിടുന്ന ഷെയിന്‍ നിഗം പ്രശ്‌നങ്ങള്‍ക്കു തുടക്കമായ വെയില്‍ സിനിമ പൂര്‍ത്തിയാക്കാമെന്ന് അറിയിച്ച് നിര്‍മ്മാതാവ് ജോബി ജോര്‍ജിന് കത്തയച്ചു.

ചിത്രത്തില്‍ അഭിനയിക്കുന്നതിന് ഇതുവരെ കൈപ്പറ്റിയ 24 ലക്ഷം രൂപ മാത്രം പ്രതിഫലം മതിയെന്നും താന്‍ അഭിനയിക്കാന്‍ തയാറാണെന്നും അറിയിച്ചാണ് ഷെയിന്‍ കത്തയച്ചിട്ടുള്ളത്. കരാര്‍ പ്രകാരം ശേഷിക്കുന്ന തുക വേണ്ടെന്നും കത്തില്‍ പറയുന്നു. എന്നാല്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ചര്‍ച്ച നടത്തിയശേഷം ആലോചിക്കാമെന്ന നിലപാടിലാണ് ജോബി ജോര്‍ജ് പ്രതികരിച്ചത്.

വെയില്‍ സിനിമാ സെറ്റിലുണ്ടായ അസ്വാഭാവിക സംഭവങ്ങളുടെ പേരില്‍ ഭീമമായ നഷ്ടം തങ്ങള്‍ക്ക് ഉണ്ടായെന്നു കാട്ടി നിര്‍മ്മാതാവ് ജോബി ജോര്‍ജ് രംഗത്തെത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. പിന്നാലെ ഷെയിന്‍ നിഗമിനോട് നിര്‍മ്മാതാക്കള്‍ നിസഹകരണം പ്രഖ്യാപിച്ചു. പിന്നീട് പല തലങ്ങളിലും ചര്‍ച്ച നടന്നുവെങ്കിലും സമവായത്തിലെത്തിയിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here