ഇതാണ് മച്ചാ, മുട്ടന്‍പണി; മുടി മുറിച്ച് ഷെയിന്‍നിഗം; ഞെട്ടിത്തരിച്ച് സിനിമാലോകം

0
12

ചുരുങ്ങിയകാലംകൊണ്ട് മലയാളസിനിമയില്‍ പുത്തന്‍താരോദയമായി തിളങ്ങിയ ഷെയിന്‍നിഗം ‘വ്യത്യസ്തമായ’ നിലപാടുകള്‍കൊണ്ട് വിവാദങ്ങളിലേക്ക് പായുകയാണ്. 80-കളിലെ റഹ്മാന്‍ തരംഗത്തോട് ഉപമിക്കത്തക്കവിധം ട്രെന്‍ഡുണ്ടാക്കിയ ഷെയിന്‍നിഗം ഒറ്റയ്ക്ക് തിയറ്റര്‍ വിജയം നേടുന്ന താരമായി ഉയര്‍ന്നതിനു പിന്നാലെയാണ് സ്വയം വിവാദങ്ങള്‍ സൃഷ്ടിച്ചത്.

‘വെയില്‍’ എന്ന സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ചെറുതായി മുടി മുറിച്ചത് ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തുന്നൂവെന്ന് ആരോപിച്ച് ഷെയിന്‍നിഗം തന്നെയാണ് വിവാദത്തിന് തുടക്കമിട്ടത്. പിന്നാലെ നിര്‍മ്മാതാവിന്റെ പരാതിയും വന്നു. തുടര്‍ന്ന സിനിമാ സംഘടനകള്‍ ഇടപെട്ടാണ് ചിത്രം പൂര്‍ത്തിയാക്കികൊടുക്കണമെന്ന് ഷെയിന്‍നിഗത്തോട് ആവശ്യപ്പെട്ടത്.

One Love. ☝️❤️

Shane Nigam ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶುಕ್ರವಾರ, ಅಕ್ಟೋಬರ್ 4, 2019

എന്നാല്‍ വീണ്ടും ചിത്രീകരണം തുടങ്ങിപ്പോള്‍ ഷെയിന്‍നിഗം സഹകരിക്കുന്നില്ലെന്നും പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് ഷൂട്ടിങ്ങ് സമയം കളയുന്നതായും ‘വെയില്‍’ സിനിമാ സംവിധായകന്‍ പരാതിപ്പെട്ടു. തുടര്‍ന്ന് സംവിധായകന്‍ മോശക്കാരനാണെന്ന് ആരോപിച്ച് ഷെയിന്‍നിഗവും രംഗത്തുവന്നു.

‘പ്രകൃതി അഭിനിയിക്കാന്‍ സമ്മതിക്കുന്നില്ല’ എന്നുപറഞ്ഞ് കാരവാനിലിരുന്ന സമയംകളയുകയാണ് നടനെന്നാണ് അണിയറപ്രവര്‍ത്തകരുടെ ആരോപണം. പക്വതയില്ലാതെ പെരുമാറുന്നൂവെന്ന വിമര്‍ശനവും സഹതാരങ്ങളുള്‍പെടെ ഷെയിന്‍നിഗത്തെക്കുറിച്ച് പങ്കുവയ്ക്കുകയും ചെയ്തു.

Shane Nigam ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ಅಕ್ಟೋಬರ್ 7, 2018

‘മുടി’ പ്രധാനമാണ് എന്ന് പറയുന്ന സംവിധായകനെ വെട്ടിലാക്കി ‘മൊട്ട’യടിച്ച ചിത്രം ഇന്‍സ്റ്റഗ്രമില്‍ പങ്കുവച്ചാണ് ഷെയിന്‍ നിഗം പകരം വീട്ടിയത്. ചിത്രം കണ്ട അണിയറപ്രവര്‍ത്തകരും സിനിമാ സംഘടനാ പ്രതിനിധികളുമടക്കം ഞെട്ടിയിരിക്കയാണ്.

അന്തരിച്ച അബിയുടെ മകനാണ് ഷെയിന്‍നിഗം. യുവതാരമെന്ന നിലയിലും നല്ല പിന്‍തുണയാണ് സഹപ്രവര്‍ത്തകരടക്കം ഷെയിന്‍നിഗത്തിനു നല്‍കുന്നത്. എന്നാല്‍ ഏവരെയും അമ്പരപ്പിച്ചുകൊണ്ടാണ് ഷെയിന്‍നിഗത്തിന്റെ നീക്കം. ഷെയിനിനെ നായകനാക്കി നിരവധിചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നതിനിടെയാണ് ‘പ്രശ്‌നക്കാരന്‍’ എന്ന ഇമേജിലേക്ക് ഷെയിന്‍ മാറുന്നത്. നിര്‍മ്മാതാക്കളുടെ സംഘടന ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നുറപ്പാണ്. ഷെയിന്‍ ഉള്ള ചിത്രങ്ങളുമായി സഹകരിക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ നിര്‍മ്മാതാക്കള്‍ ഉറച്ചുനിന്ന് മുന്നോട്ടുപോകാനാണ് നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here