കൊച്ചി: നടന്‍ ഷെയ്ന്‍ നിഗവും നിര്‍മാതാവ് ജോബി ജോര്‍ജും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കി. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും താരസംഘടനയായ അമ്മയുടെയും പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലാണ് പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്തത്.

ചര്‍ച്ചയില്‍ തൃപ്തനാണെന്നും വ്യക്തിപരമായ അധിക്ഷേപങ്ങളില്‍ ജോബി മാപ്പ് പറഞ്ഞുവെന്നും ഷെയ്ന്‍ വ്യക്തമാക്കി. നവംബര്‍ 16 മുതല്‍ ജോബി നിര്‍മിക്കുന്ന വെയിലിന്റെ ചിത്രീകരണവുമായി സഹകരിക്കുമെന്നും ഷെയ്ന്‍ പറഞ്ഞു. എന്നാല്‍ ജോബിയുടെ പുതിയ സിനിമകളില്‍ അഭിനയിക്കില്ല.

ജോബി ജോര്‍ജ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഷെയ്ന്‍ നിഗം രംഗത്തെത്തിയതാണ് വിവാദത്തിന് തുടക്കമിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here