മലയാള സിനിമാ തമ്പുരാക്കന്മാരോട് കലഹിച്ചതിന് വലിയ വില നല്‍കേണ്ടിവന്ന താരമാണ് നടന്‍ തിലകന്‍. അദ്ദേഹത്തെ വേട്ടയാടി രസിക്കുമ്പൊഴും തലയുയര്‍ത്തി നിന്ന് പോരാടാന്‍ തിലകന് കഴിഞ്ഞത് സ്വന്തം കഴിവിലുള്ള വിശ്വാസവും വ്യക്തിത്വവും കൊണ്ടുമാത്രമാണ്.

ഒടുവില്‍ ‘ഇത്രയും കാലം എവിടാരുന്നു..?” എന്ന ചോദ്യമുയര്‍ത്തിയാണ് മലയാളസിനിമ അദ്ദേഹത്തെ വീണ്ടും വരവേറ്റത്. ഇതെല്ലാം പഴങ്കഥളാണെങ്കിലും നടന്‍ ഷമ്മി തിലകനും പിതാവിനെ പലപ്പോഴും ഓര്‍മ്മപ്പെടുത്തുന്നുണ്ട്.

അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയാനുള്ള ഷമ്മിയുടെ ചങ്കൂറ്റംതന്നെയാണ് അദ്ദേഹത്തെ വേറിട്ടുനിര്‍ത്തുന്നതും. പത്തുവര്‍ഷങ്ങള്‍ക്കുശേഷമാണ് ഷമ്മി നടീനടന്മാരുടെ സംഘടനയായ അമ്മയുടെ യോഗത്തില്‍ പങ്കെടുത്തത്. സംഘടനാ പരിപാടികളോട് മുഖംതിരിഞ്ഞുനിന്ന ഷമ്മിയെ വീണ്ടും ‘അമ്മ’യിലേക്ക് വീണ്ടും അടുപ്പിച്ചത് മോഹന്‍ലാലിനോടുള്ള വ്യകതിബന്ധമാണ്.

എന്നാല്‍ യോഗത്തിനെത്തി വായടച്ചിരിക്കാന്‍ ഷമ്മിക്ക് പറ്റിയതുമില്ല. സ്വയം പുറത്തുപോയ താരങ്ങളെ ഉപാധികളില്ലാതെ തിരിച്ചെടുക്കണമെന്ന ആവശ്യം ന്യായമാണെന്ന് തുറന്നുപറഞ്ഞാണ് ഷമ്മി സ്ഥലംവിട്ടത്. ജോയ്മാത്യു മാത്രമാണ് ഇതേ ആവശ്യമുന്നയിച്ചതും. പിന്നാലെ ഷമ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റും വന്നു.


പത്തോളം വര്‍ഷങ്ങള്‍ക്ക് ശേഷം..; #അമ്മയ്‌ക്കൊപ്പം

സത്യത്തിനെന്നും ശരശയ്യ മാത്രം…;
ക്രിഷ്ണാ നീ എവിടെ..? എവിടെ..?

സംഭവാമിയുഗേയുഗേ..! – feeling confident.”

  • ഇതായിരുന്നു ഷമ്മിയുടെ വാക്കുകള്‍. ഇനി നിങ്ങള്‍ പറയൂ…സത്യം ശരശയ്യയില്‍ തന്നെയെന്ന് ഉറക്കെ പറഞ്ഞ ഷമ്മിയല്ലേ സാര്‍ യാഥാര്‍ത്ഥ ഹീറോ?

LEAVE A REPLY

Please enter your comment!
Please enter your name here