വെടിവഴിപാട് കഴിഞ്ഞു; ഇനി പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ

0

മലയാള സിനിമയില്‍ വേറിട്ടപാതയില്‍ സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്ന സംവിധായകനാണ് ശംഭു പുരുഷോത്തമന്‍. 2013-ല്‍ ‘വെടിവഴിപാട്’ – എന്ന ആദ്യചിത്രം തന്നെ ഇതിനുദാഹരണമാണ്. മലയാളിയുടെ കപടസദാചാരബോധത്തെ പൊളിച്ചടുക്കിയ ചിത്രമായിരുന്നു അത്. സെക്സ് കോമഡി എന്നു പ്രചരണം നടത്തിയതിലെ പാളിച്ചയും ‘വെടിവഴിപാട്’ എന്ന പേരിലെ വശപ്പെശകും പ്രേക്ഷകരെ തിയറ്ററുകളില്‍ നിന്നകറ്റി. എന്നാല്‍ ചിത്രം പിന്നേട് നല്ല നിലയില്‍ ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തു. മുരളി ഗോപി, സൈജുകുറുപ്പ്, ഇന്ദ്രജിത്ത്, അനുമോള്‍, മൈഥിലി, അനുശ്രീ തുടങ്ങിയവരായിരുന്നു താരങ്ങള്‍. ആറ്റുകാല്‍പൊങ്കാലയെ പശ്ഛാത്തലമാക്കിയായിരുന്നു സിനിമ ഒരുക്കിയത്.

ഒരിടവേളയ്ക്കുശേഷം ശംഭു പുരുഷോത്തമന്‍ തന്റെ രണ്ടാമത്തെ ചിത്രവുമായി എത്തുകയാണ്. ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. നടന്‍ ഇന്ദ്രജിത്ത് ചിത്രത്തിന്റെ ഫസ്റ്റലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. ചിത്രം ഈ മാസം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here