എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലെത്തിയ നടിയാണ് ശാലിന്‍സോയ. മല്ലുസിംഗ് അടക്കം നിരവധി മലയാള ചിത്രങ്ങളിലും തമിഴിലും വേഷമിട്ട ശാലിന് നവമാധ്യമക്കൂട്ടായ്മകളില്‍ സജീവമാണ്. പുത്തന്‍ സ്റ്റൈലിഷ് ചിത്രങ്ങള്‍ ഇട്ട് ഇടയ്ക്കിടെ ആരാധകരെ ഞെട്ടിക്കാനും ശാലിന് മടിക്കാറില്ല.

ഇത്തവണ കടല്ത്തീരഭംഗി ആവാഹിച്ച പുത്തന്‍ സ്റ്റെലിഷ് വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടത്. അതിമനോഹരമായ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. തടികുറച്ച് സുന്ദരിയായയോടെ ഇത്തരംവേഷങ്ങള് അണിയാന്‍ കഴിയുന്നതിലുള്ള സന്തോഷം ശാലിന് പങ്കുവച്ചതിനു പിന്നാലെയാണ് പുതിയ ചിത്രങ്ങളും ഇന്‍സ്റ്റഗ്രമില്‍ എത്തിയത്.
