ഇന്ത്യന്‍ സിനിമ ഇപ്പോള്‍ ബയോപികുകളുടെ പിന്നാലെയാണ്. മലയാളത്തിലടക്കം ഈയൊരുട്രെന്‍ഡാണ്. തൊണ്ണൂറുകളില്‍ തെന്നിന്ത്യയില്‍ അലയടിച്ച ‘എ’ പടങ്ങളിലെ നിറസാന്നിധ്യമായിരുന്ന ഷക്കീലയുടെ ജീവചരിത്രമാണ് ഇനി വെള്ളത്തിരയിലെത്തുക. സണ്ണിലിയോണ്‍ അടക്കമുള്ള പോണ്‍താരങ്ങളെ ആദരിക്കുന്ന സിനിമാലോകവും ആരാധകരും ഷക്കീലയെ മാത്രം ഇന്നും അംഗീകരിച്ചിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. 16ാം വയസിലാണ് ഷക്കീല വെള്ളിത്തിരയിലെത്തുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യയിലെ മാദകസൗന്ദര്യറാണിയായി. ഷക്കീലപ്പടങ്ങള്‍ മൊഴിമാറ്റി പലഭാഷകളിലും വന്‍വിജയം നേടുമ്പോഴും നിര്‍മ്മാതാക്കള്‍ പണം വാരിക്കൂട്ടി. ഷക്കീലയുടെ ജീവിതം എന്നും തിളക്കമില്ലാതെയും നിലനിന്നു. ചൈനീസ്, നേപ്പാളി ഭാഷകള്‍ ഷക്കീലപ്പടങ്ങള്‍ സംസാരിച്ചിട്ടുണ്ട്. പണം പലവഴിക്കൊഴുകിയെങ്കിലും അഭിനയിച്ചതിനുള്ള തുശ്ചപ്രതിഫലം മാത്രമാണ് ഷക്കീലയ്ക്ക് ലഭിച്ചിരുന്നത്.

നടി റിച്ച ചന്ദ്രയാണ് വെള്ളിത്തിരയില്‍ ഷക്കീലയാകുന്നത്. തിരക്കഥ അതിശയിപ്പിച്ചെന്നും ഏപ്രില്‍ ഷൂട്ടിങ്ങ് നടക്കുമെന്നും അവര്‍ പറഞ്ഞു. കന്നട നിര്‍മ്മാതാവും സംവിധായകനുമായ ഇന്ദ്രജിത്ത് ലങ്കേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2019ല്‍ ചിത്രം തിയറ്ററുകളിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here