‘സുഖമായിരിക്കട്ടെ’ ചിത്രത്തിന്റെ പ്രിവ്യൂവില്‍വച്ച് ലൈംഗികമായി അധിഷേപിച്ചു, സിദ്ദിക്കിനെതിരെ രേവതി സമ്പത്ത്

0

നടന്‍ സിദ്ദികിനെതിരെ ലൈംഗികാരോപണവുമായി നടി രേവതി സമ്പത്ത് രംഗത്ത്. നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ അമ്മയുടെ പ്രതികരണമറിയിക്കാനെത്തിയ സിദ്ദിക്കിന്റെയും കെ.പി.എസ്.സി ലളിതയുടെയും വീഡിയോ പങ്കുവച്ചുകൊണ്ടാണ് നടിയുടെ ഇംഗ്ലീഷിലുള്ള ഫേസ്ബുക്ക് പോസ്റ്റ്.

‘ ഈ വീഡിയോ കണ്ടതിനുശേഷം ഇത് പറയാതിരിക്കാന്‍ ഇനിയും എന്നെക്കൊണ്ട് സാധിക്കില്ല. ഈ നടന്‍, സിദ്ദിക് 2016 ല്‍ തിരുവനന്തപുരം നിള തീയേറ്ററില്‍ വച്ച് ‘ സുഖമായിരിക്കട്ടെ’ എന്ന ചിത്രത്തിന്റെ പ്രിവ്യൂവില്‍വച്ച് ലൈംഗികമായി എന്നെ ആക്രമിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ കൊണ്ടുള്ള ലൈംഗിക അധിക്ഷേപങ്ങള്‍ ഇരുപത്തിയൊന്നുകാരിയായ എന്നെ മാനസികമായി തളര്‍ത്തി. അദ്ദേഹത്തിന് ഒരു മകളുണ്ടെന്നാണ് എന്റെ ഊഹം. അവള്‍ അദ്ദേഹത്തിന്റെ അടുത്ത് സുരക്ഷിതമായിരിക്കുമോയെന്ന് ചിന്തിക്കുകയാണ്.

ഇതേകാര്യം നിങ്ങളുടെ മകള്‍ക്കാണ് സംഭവിച്ചിരുന്നതെങ്കില്‍ എങ്ങനെയാണണ് സിദ്ധിക് നിങ്ങള്‍ പ്രതികരിക്കുക ? വളരെ അന്തസോടെ പ്രവര്‍ത്തിക്കുന്ന ഡബ്ല്യൂസിസി പോലത്തെ ഒരു സംഘടനയക്കെതിരെ വിരല്‍ ചൂണ്ടാന്‍ നിങ്ങള്‍ക്ക എന്ത് യോഗ്യതയാണുള്ളത്. നിങ്ങള്‍ അത് അര്‍ഹിക്കുന്നുണ്ടോ ? സ്വയം ചിന്തിച്ചുനോക്കൂ. ഉളുപ്പ് ഉണ്ടോ ? സ്വയം മാന്യന്‍ എന്ന് വിളിക്കുന്ന ഇദ്ദേഹത്തെ ഒക്കെ ഫിലിം ഇന്‍ഡസ്ട്രിയില്‍ നിന്ന് പറുത്താക്കണം- രേവതി ഇംഗ്ലീഷില്‍ കുറിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here