പരിസ്ഥിതിക്ക് ദോഷമാകുന്ന ഫ്‌ളക്‌സ്‌ബോര്‍ഡുകള്‍ക്കു പകരം തുണിയില്‍ തീര്‍ത്ത ഹോര്‍ഡിങ്ങ് ഉപയോഗപ്പെടുത്തി കമല്‍ച്ചിത്രം. പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രത്തിന്റെ അണിയറക്കാരാണ് ഇത്തരമൊരു പരീക്ഷണം നടത്തിയത്. മലയാള സിനിമയില്‍ ആദ്യമായാണ് ഈ ശ്രമം.

ചെലവ് കൂടുതലും ഫ്‌ളക്‌സ് നല്‍കുന്ന ആകര്‍ഷണമില്ലെങ്കിലും പരിസ്ഥിതിക്ക് ദോഷമാകില്ലെന്നതിന്റെ സന്തോഷത്തിലാണ് അണിയറക്കാര്‍.

കമല്‍ സംവിധാനം ചെയ്ത് ജോണ്‍ പോള്‍ തിരക്കഥ ഒരുക്കുന്ന സിനിമയില്‍ വിനായകന്‍, സൈജു കുറുപ്പ്, ദിലീഷ് പോത്തന്‍ ഒപ്പം ഒരുകൂട്ടം പുതു മുഖങ്ങളുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ പുറത്തിറങ്ങിയ ഗാനങ്ങളും ട്രൈലറുമെല്ലാം ഇതിനോടകം ശ്രദ്ധ നേടിയിരുന്നു. ഒക്ടോബര്‍ നാലിന് സിനിമ തീയേറ്ററുകളില്‍ എത്തും.

LEAVE A REPLY

Please enter your comment!
Please enter your name here