ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിനുശേഷം ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ?’. പേരില്‍ത്തന്നെ ഗിമിക്കൊന്നുമില്ലാത്ത ഈ ബിജുമേനോന്‍ ചിത്രം തനിനാട്ടിന്‍പുറത്തിന്റെ കഥയാകും പറയുകയെന്നുറപ്പിക്കുകയാണ്.

മേസ്തിപ്പണിയും വാര്‍ക്കപ്പണിയുമൊക്കെയായി നടക്കുന്ന ഒരു കുടുംബകഥയാണ് ‘തൊണ്ടിമുതലി’നുശേഷം സജീവ്പാഴൂര്‍ ഒരുക്കുന്നത്.

ചിത്രത്തിലെ മികച്ചൊരു വീഡിയോ ഗാനം യുട്യൂബില്‍ തരംഗമാകുകയാണ്. ‘അമ്പരം പൂത്തപോലെ അല്ലേ പെണ്ണേ…’ എന്നു തുടങ്ങുന്ന ഗാനത്തില്‍ അലന്‍സിയര്‍, സുധി കോപ്പ തുടങ്ങി നിരവധി താരങ്ങളുണ്ട്.

വീട്ടമ്മയുടെ റോളില്‍ തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കയാണ് സംവൃത സുനില്‍. നാടന്‍ ഈണത്തില്‍ വിശ്വജിത്ത് ഒരുക്കിയ പാട്ടിന് സുജേഷ് ഹരിയാണ് വരികളെഴുതിയത്.

LEAVE A REPLY

Please enter your comment!
Please enter your name here