തൊണ്ടി മുതലും ദൃക്‌സാക്ഷിയുമെന്ന ഒറ്റച്ചിത്രത്തിലൂടെ തിരക്കഥാകൃത്ത് എന്ന നിലയില്‍ ദേശീയ ശ്രദ്ധ നേടിയയാളാണ് സജീവ് പാഴൂര്‍. അദ്ദേഹം രചന നിര്‍വ്വഹിക്കുന്ന രണ്ടാമത്തെ ചിത്രം ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ?’ തിയറ്ററുകളിലെത്തുകയാണ്.

ബിജുമേനോനും സംവൃതാസുനിലുമാണ് ജോഡികള്‍. ഇതിനിടെയാണ് കാരക്ടര്‍ പോസറ്റില്‍ ഒരു മുഖം പ്രത്യക്ഷപ്പെട്ടത്. സാക്ഷാല്‍ തിരക്കഥാകൃത്ത് സജിപാഴൂര്‍ തന്നെയാണ് ഒരു കഥാപാത്രമായെത്തുന്നത്.

സൈജുകുറുപ്പിനും പ്രകാശിനും നടുവില്‍ കാണപ്പെടുന്ന മുഖം തിരക്കഥാകൃത്തിന്റെയാണ്. ചിത്രത്തിന്റെ ട്രെയിലറും ‘ഇല്ലിക്കൂടിനുള്ളില്‍’ എന്ന ലിറിക് വീഡിയോയും ടൈറ്റിലുമെല്ലാം നല്ല നിലയില്‍ ശ്രദ്ധയാകര്‍ഷിക്കുന്നുമുണ്ട്. ചിത്രം 12-ന് തിയറ്ററുകളിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here