സര്പ്പകഥകളെ മോഹിനിയാട്ടവുമായി സമന്വയിപ്പിച്ച് ഒരുക്കിയ ‘സര്‍പ്പതത്വം’ ഡോക്യുമെന്ററി റിലീസ് ചെയ്തു. രതീഷ് കടമ്പയും മേതില്‍ ദേവികയും ചേര്‍ന്നാണ് ഡോക്യുമെന്റി സംവിധാനം ചെയ്തിരിക്കുന്നത്. മുകേഷാണ് ഡോക്യുമെന്ററിയുടെ നിര്‍മ്മാണം.
പതിനൊന്നാം നൂറ്റാണ്ടില്‍ തമിഴ്നാട്ടിലെ പുതുക്കോട്ടയ്ക്കടുത്ത് ജീവിച്ചിരുന്നുവെന്ന് കരുതുന്ന ആട്ടിടയന് പാമ്പാടി സിദ്ധറിന്റെ ‘ആടു പാമ്പേ’ കവിതയുടെ ദൃശ്യാവിഷ്കാരമാണ് സര്‍പ്പതത്വം. മകുടിയും രാഗവും താളവുമാണ് പശ്ചാത്തല സംഗീതമായി ഉപയോഗിച്ചിരിക്കുന്നത്.
സിനിമാ താരങ്ങളായ മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്, ദുല്‍ഖര്‍ സല്മാന്, ജയസൂര്യ, ടൊവിനോ തോമസ്, വിനീത് എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.