മെലിയണമത്രേ…ദാ പിടിച്ചോ; ജിമ്മിലെ ആദ്യദിനം പങ്കുവച്ച് ശരണ്യാമോഹന്‍

0

നടിയും നര്‍ത്തകിയുമായ ശരണ്യാമോഹനെ ഓര്‍മ്മയില്ലേ. ആദ്യം സീരിയലുകളിലും പിന്നേട് ചെറുറോളുകളിലൂടെ സിനിമയിലും പ്രേക്ഷകരുടെ പ്രിയങ്കരിയായിരുന്നു ശരണ്യ. 2015ല്‍ വിവാഹിതയായതോടെ രംഗംവിട്ട ശരണ്യ പിന്നേട് വാര്‍ത്തകളില്‍ നിറഞ്ഞത് ‘തടികൂടി’യെന്നമട്ടില്‍ സോഷ്യല്‍മീഡിയായില്‍ പ്രചരിച്ച ചിത്രങ്ങളുടെ പേരിലാണ്. ഭര്‍ത്താവ് കൃഷ്ണകുമാര്‍വരെ ഈ അധിക്ഷേപങ്ങള്‍ക്കെതിരേ പ്രതികരിച്ചുരംഗത്തുവന്നിരുന്നു. എന്നാലിപ്പോള്‍ ആദ്യമായി ജിമ്മിലെത്തിയ അനുഭവം പങ്കുവയ്ച്ചിരിക്കുകയാണ് നടി. ജിമ്മിലെ വര്‍ക്കൗട്ട് വീഡിയോ ഇന്‍സ്റ്റഗ്രമിലാണ് താരം പങ്കുവച്ചിരിക്കുന്നത്. ഇനി തടികൂടിയെന്നു വിലപിച്ചവരൊക്കെ ഇനിയും വിഷമിക്കേണ്ടതില്ലെന്നു ചുരുക്കം

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here