പണ്ഡിറ്റിന്റെ ഉരുക്ക് സതീശന്‍ തിയറ്ററുകളില്‍

0
സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രം ഉരുക്ക് സതീശന്‍ തിയറ്ററുകളിലെത്തി. ന്യുജനറേഷന്‍ പടമല്ല, കഥാപാത്രങ്ങള്‍ മദ്യം, മയക്കുമരുന്ന്, പുകവലി എന്നിവയെ പ്രോത്സാഹിപ്പിക്കുന്നില്ല, മൂന്നാംകിട കോമഡിയില്ല, സ്ത്രീവിരുദ്ധ കഥാപാത്രങ്ങളില്ല- ഇങ്ങനെ വ്യക്തമാക്കിയാണ് ‘ഉരുക്ക് സതീശന്‍’ എത്തുന്നത്.
പടം 10 ലക്ഷം കളക്ട് ചെയ്യണമെന്ന ആഗ്രഹം മാത്രമാണ് പണ്ഡിറ്റിനുള്ളത്. 5 ലക്ഷത്തിന് നിര്‍മ്മിച്ച ചിത്രത്തിന് ഇരട്ടിലാഭമെന്ന ചെറിയമോഹം മാത്രം. ഇനിയെങ്ങാന്‍ പടം പൊട്ടിയാല്‍ ‘ആട്2 ‘ മാതൃകയില്‍ ഉരുക്ക് 2 ഇറക്കി ഗംഭീര വിജയം നേടുമെന്ന് മുന്നറിയിപ്പും സന്തോഷ് പണ്ഡിറ്റ് ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്. ഇന്ന് റിലീസായ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ സന്ദര്‍ശിക്കുന്ന തിരക്കിലാണ് അദ്ദേഹം.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here