മൂളിപ്പാട്ട് പാടി വന്ന പണ്ഡിറ്റിന്റെ ലീലാവിലാസങ്ങള്‍

0

സന്തോഷ് പണ്ഡിറ്റിനെ അറിയാത്തവരില്ല. സ്വന്തംനിലയില്‍ പേരുനേടിയ അദ്ദേഹം സമൂഹത്തിലെ എല്ലാപ്രശ്‌നങ്ങളിലും തനിക്ക് കഴിയുന്ന സേവനങ്ങള്‍ പാവപ്പെട്ടവര്‍ക്ക് നല്‍കാനും അതീവതല്‍പരനാണ്. ‘ബ്രോക്കര്‍ പ്രേമചന്ദ്രന്റെ ലീലാവിലാസങ്ങള്‍’ ആണ് സന്തോഷ് പണ്ഡിറ്റിന്റെ പുതിയചിത്രം. ചിത്രത്തിലെ പുതിയ ഗാനരംഗമാണ് തരംഗമാകുന്നത്.

”മൂളിപ്പാട്ട് പാടി വന്നു വണ്ടുകള്‍ തേനിനായ്
പ്രേമ ഗാനം പാടി വന്നു കുയിലുകള്‍ നൃത്തമായ്
അഴകേ..നീ വരില്ലേ അമൃതം നുകരില്ലേ….” എന്ന ഗാനമാണ് യുട്യൂബില്‍ റിലീസ് ചെയ്തത്.

സൂപ്പര്‍സ്റ്റാറുകളെയും കടത്തിവെട്ടി, ഓരോ ചിത്രത്തിലും ഓരോ പുതുമുഖനായികയെയും വെള്ളിത്തിരയിലെത്തിക്കുക എന്നതും സന്തോഷ് പണ്ഡിറ്റിന്റെ ഹോബിയാണ്.
‘കൃഷ്ണനും രാധയും’ എന്ന ആദ്യ ചിത്രത്തില്‍ തുടങ്ങി പണ്ഡിറ്റിന്റെ പത്താമത് ചിത്രമാണ് ‘ബ്രോക്കര്‍ പ്രേമചന്ദ്രന്റെ ലീലാവിലാസങ്ങള്‍’. പത്തുചിത്രങ്ങള്‍ കഴിഞ്ഞിട്ടും ഒരു മാറ്റവുമില്ലെങ്കിലും മലയാളവെള്ളിത്തിരയില്‍ പണ്ഡിറ്റിന്റെ ലീലാവിലാസങ്ങള്‍ തുടരുമെന്നതില്‍ ആരാധകര്‍ക്ക് തര്‍ക്കമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here